Dhana Yoga 2025: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ചൊവ്വ ചന്ദ്ര സംയോഗത്താൽ ധനയോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം!
Chandra Mangal Conjunction 2025: വർഷത്തിന്റെ ആദ്യ ദിനത്തിൽ അതായത് ജനുവരി 1 ന് ചന്ദ്രൻ മകര രാശിയിൽ പ്രവേശിക്കും അവിടെ നേരത്തെ തന്നെ ചൊവ്വ ഉണ്ടാകും. അതിലൂടെ അതിശക്തമായ ധനയോഗം സൃഷ്ടിക്കും.
Dhana Yoga 2025: ജ്യോതിഷം അനുസരിച്ച് 2025 ല്‍ നിരവധി ശുഭയോഗങ്ങളുടെ വർഷമാണ്. രാശിപരിവര്‍ത്തനങ്ങളും നക്ഷത്രമാറ്റങ്ങളും ഗ്രഹങ്ങള്‍ക്ക് മുകളില്‍ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി പതിയുകയുമൊക്കെ ഈ വർഷമുണ്ട്.
നവഗ്രഹങ്ങളില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ചന്ദ്രന്‍. വെറും രണ്ടരദിവസം മാത്രമാണ് ചന്ദ്രന്‍ ഒരു രാശിയില്‍ നിൽക്കുന്നത്.
പുതുവർഷത്തിൻ്റെ ആദ്യ ദിവസം, അതായത് ജനുവരി 1 ന്, ചന്ദ്രൻ മകരരാശിയിലേക്ക് പ്രവേശിക്കും. ചന്ദ്രൻ മകരത്തിൽ എത്തുമ്പോൾ ഈ രാശിയുടെ ഏഴാം ഭാവത്തിൽ ചൊവ്വയുടെ സാന്നിധ്യവുമുണ്ടാകും. ഇതിലൂടെ ധന യോഗം സൃഷ്ടിക്കും
ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. പുതുവർഷത്തിലെ ആദ്യ ദിനത്തിൽ ഉണ്ടാകുന്ന ധന യോഗം ഏതൊക്കെ രാശിക്കാർക്കാണ് ബമ്പർ നേട്ടങ്ങൾ നൽകുകയെന്ന് നോക്കാം...
ഇടവം (Taurus): ഈ രാശിക്കാർക്ക് ധന യോഗത്തിലൂടെ വമ്പൻ നേട്ടങ്ങൾ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും ആരംഭിക്കും. കുറച്ചു നാളുകളായി അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ അവസാനിച്ചേക്കാം. ജോലിസ്ഥലത്ത് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. ജോലിയിൽ ഉയർച്ച സാമ്പത്തിക നേട്ടം, ഈ യോഗം വിദ്യാർത്ഥികൾക്കും വളരെ പ്രയോജനപ്രദമാണെന്ന് തെളിയിക്കാനാകും.
വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് 2025 പുതുവർഷം വളരെ സവിശേഷമായിരിക്കും. ജോലിസ്ഥലത്ത് കൂടുതൽ സജീവമാകും. കഠിനാധ്വാനത്തിൻ്റെയും പോരാട്ടത്തിൻ്റെയും ഫലം ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ, ബിസിനസ് മേഖലയിലും ലാഭ സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പളത്തിൽ വർദ്ധനവ്.
ധനു (Sagittarius): ഇവർക്കും ധനയോഗത്താൽ പുതുവർഷം വളരെ സ്പെഷ്യൽ ആയിരിക്കും. ജോലിസ്ഥലത്ത് ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കാം. ജോലിയിലെ മികവിന് പ്രശംസ പിടിച്ചു പറ്റും. ശമ്പള വർധനവും പ്രമോഷനും സാധ്യത, കോടതി വ്യവഹാരങ്ങളിലും വിജയം, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാൻസ്ഫർ, ബിസിനസുകാർക്കും നല്ലതായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ആത്മവിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)