Mangal-Budh Gochar 2023: ചൊവ്വ-ബുധൻ സംക്രമം ഈ 4 രാശിക്കാർക്ക് നൽകും ഭാഗ്യദിനങ്ങൾ, നിങ്ങളും ഉണ്ടോ?
2023 ജൂലൈ 1 വരെ ഇത് ഇവിടെ തുടരും. ഇതിനുശേഷം അവർ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിൽ പ്രവേശിക്കും. അതുപോലെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കുന്ന ബുധൻ മെയ് 10 ന് മേടത്തിൽ ഉദിക്കും. ഈ രണ്ട് വലിയ ഗ്രഹങ്ങളുടെ സംക്രമണം ഈ 4 രാശിക്കാരുടെ ജീവിതം പൂർണ്ണമായും മാറ്റും. ഒരു മാസക്കാലം ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇടവം (Taurus): ചൊവ്വയുടെ സംക്രമണം കാരണം നിങ്ങളിൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. നിങ്ങളുടെ എതിരാളികളിൽ ചിലർ നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമെങ്കിലും വിജയിക്കില്ല. ഒരു ദൂര യാത്ര പോകാണ് യോഗം. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആദരവ് വർദ്ധിക്കും. മംഗളകരമായ കാര്യങ്ങൾ വീട്ടിൽ സംഭവിക്കാം. അനാവശ്യ ചർച്ചകൾ ഒഴിവാക്കുക വലിയ ദോഷങ്ങൾ ഉണ്ടാക്കിയേക്കും.
ചിങ്ങം (Leo): പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായിരിക്കും, വിദേശപഠനമെന്ന അവരുടെ ആഗ്രഹം സഫലമാകും. കോടതിയിൽ നടക്കുന്ന കേസുകളിൽ നിങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, പതിവായി യോഗ ചെയ്യാൻ ശീലിക്കുക.
കന്നി (Virgo): ചൊവ്വ ബുധ സംക്രമം മൂലം ഈ രാശിക്കാരുടെ എല്ലാ സാമ്പത്തിക പദ്ധതികളും വിജയിക്കുകയും അവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. തൊഴിൽ-വ്യാപാരത്തിൽ വളരെയധികം പുരോഗതി കൈവരിക്കും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ എതിരാളികളെ നിങ്ങൾ മറികടക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടുകയും വരുമാന സ്രോതസ്സുകൾ വർദ്ധിക്കുകയും ചെയ്യും.
കുംഭം (Aquarius): ബുധന്റെ ഉദയം കാരണം ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം പ്രശംസനീയമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തെ സഹപ്രവർത്തകർ അഭിനന്ദിക്കും. ഇൻക്രിമെന്റും പ്രമോഷനും ലഭിക്കാൻ സാധ്യത. ബിസിനസ്സിനുവേണ്ടി ചില വലിയ യാത്രകൾ ചെയ്യേണ്ടി വരും. ചിലവുകളിൽ നേരിയ വർധനയുണ്ടാകുമെങ്കിലും നല്ല സാമ്പത്തിക സ്ഥിതിയുള്ളതിനാൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)