Mangal Margi: ചൊവ്വ ഇടവ രാശിയിൽ നേർരേഖയിൽ; 6 രാശിക്കാർക്ക് ശുക്രദശ!
ഇടവം: ചൊവ്വയുടെയും ബുധന്റെയും നേർരേഖയിലൂടെയുള്ള സഞ്ചാരം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ചൊവ്വ ഇടവം രാശിയിലാണ് നേർരേഖയിൽ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ സമയം ശുഭകരമായ ഫലമായിരിക്കും ലഭിക്കുക. ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ജോലിയിൽ പുരോഗതി. വിദ്യാർത്ഥികൾക്ക് പരീക്ഷയിലും ഇന്റർവ്യൂവിലും വിജയവും ഉണ്ടാകും.
മിഥുനം: മിഥുനം രാശിക്കാർക്ക് ജനുവരി രണ്ടാം വാരം മുതൽ ശുഭകാലം ആരംഭിക്കും. ഈ സമയം ഇവരുടെ ഉത്സാഹവും സന്തോഷവും വർദ്ധിക്കും. കുടുംബജീവിതം നല്ല നിലയിലായിരിക്കും. പങ്കാളിയുമായുള്ള സ്നേഹം വർദ്ധിക്കും. ധനഗുണം ഉണ്ടാകും. വീടോ സ്ഥലമോ വാങ്ങാൻ സാധ്യത. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായിരിക്കും.
ചിങ്ങം: ചൊവ്വയുടെയും ബുധന്റെയും നേർരേഖയിലൂടെയുള്ള സഞ്ചാരം ചിങ്ങം രാശിക്കാർക്കും ഏറെ ഗുണകരമായിരിക്കും. ഇവർക്ക് വരാനിരിക്കുന്ന സമയം ശക്തമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിൽ പുരോഗതി. ബിസിനസ്സിൽ വലിയ ഓർഡറുകൾ ലഭിക്കും.
കന്നി(Virgo): കന്നി രാശിക്കാർക്ക് ചൊവ്വ-ബുധന്റെ ഈ സഞ്ചാരം തൊഴിൽ മേഖലയിൽ നേട്ടങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ഇവരോടൊപ്പം ഉണ്ടാകും. ഇക്കാരണത്താൽ, കഠിനാധ്വാനത്തിന്റെ ഫലം പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കും. പ്രത്യേകിച്ചും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വൻ പ്രയോജനം ലഭിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.
ധനു: ചൊവ്വ-ബുധന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരം ധനു രാശിക്കാർക്ക് നിക്ഷേപത്തിൽ വലിയ ലാഭമുണ്ടാക്കും. പുതിയ ജോലിയ്ക്ക് ഓഫർ ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. നിങ്ങൾ പൂർണ്ണ ശക്തിയോടെ നിങ്ങളുടെ ലക്ഷ്യം പിന്തുടരും.
മീനം : മീനരാശിക്കാർക്ക് ചൊവ്വയുടെയും ബുധന്റെയും നേർരേഖയിലൂടെയുള്ള ചലനം വ്യക്തിത്വത്തിൽ വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)