Mangal Gochar 2024: ചൊവ്വയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും ഭാഗ്യ നേട്ടങ്ങൾ ഒപ്പം എല്ലാ മേഖലയിലും നേട്ടം!
ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വ കാർത്തിക നക്ഷത്രത്തിൽ പ്രവേശിച്ചു. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും ബാധിക്കും. ഇതിലൂടെ ഏതൊക്കെ രാശികൾക്ക് നേട്ടമുണ്ടാകും എന്നറിയാം...
ധീരത, വിജയം, സഹോദരൻ, ഭൂമി, ഊർജ്ജം എന്നിവയുടെ കാരകനായ ചൊവ്വ ജൂലൈ 8 ന് നക്ഷത്ര മാറ്റം നടത്തിയിരിക്കുകയാണ്
ജൂലൈ 26 വരെ ചൊവ്വ കാർത്തിക നക്ഷത്രത്തിൽ തുടരും. തുടർന്ന് ജൂലൈ 27 ന് ചൊവ്വ രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ പല രാശിക്കാർക്കും ഈ സമയം വളരെ അനുകൂലമായിരിക്കും.
തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും ഒപ്പം എല്ലാ മേഖലയിലും ശക്തമായ വിജയ സാധ്യതകൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...
മേടം (Aries): ചൊവ്വയുടെ കാർത്തിക രാശിയിലേക്കുള്ള പ്രവേശനം ഇവർക്ക് നൽകും സ്ഥാനവും സ്ഥാനമാനങ്ങളും. തൊഴിലിലും ബിസിനസിലും വിജയസാധ്യതകൾ, സാമ്പത്തിക വശവും ശക്തമാകും
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെയധികം ഗുണം നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. തൊഴിലിനും ബിസിനസിനും ഈ സമയം അനുകൂലമായിരിക്കും. പ്രമോഷന് സാധ്യത, തൊഴിൽ അന്വേഷണങ്ങൾ പൂർത്തിയാകും, ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും
കുംഭം (Aquarius): കുംഭം രാശിക്കാർക്കും ചൊവ്വയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും. ജീവിതത്തിൽ പോസിറ്റീവ് കാര്യങ്ങൾ നടക്കും, പുതിയ ജോലിക്ക് സാധ്യതയുണ്ടാകും, കോടതി വ്യവഹാരങ്ങളിൽ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണം, ഭാഗ്യം തുണയ്ക്കും, ഈ സമയം തൊഴിൽ, ബിസിനസ്സ് എന്നിവയ്ക്ക് നല്ലത്
വൃശ്ചികം (Scorpio): ചൊവ്വയുടെ കാർത്തിക നക്ഷത്രത്തിലെക്കുള്ള സംക്രമം വൃശ്ചിക രാശിക്കാർക്ക് ശുഭകരമായ സ്വാധീനമുണ്ടാകും, തൊഴിൽരംഗത്തും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും, പങ്കാളിത്തത്തോടെ ആരംഭിച്ച ബിസിനസിൽ ലാഭം ഉണ്ടാകും, നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം ഉണ്ടാകും. ഏത് പുതിയ ജോലിയും ആരംഭിക്കുന്നതിന് ഈ സമയം അനുകൂലം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)