Vakri Mangal Gochar 2022: ചൊവ്വ വക്രഗതിയിൽ: 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ പുരോഗതി!

Thu, 10 Nov 2022-10:40 pm,

ഈ രാശിക്കാർക്ക് ബിസിനസ്സ് വർദ്ധിപ്പിക്കാൻ നല്ല സമയം. സഹോദരനിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിയിൽ മാറ്റം വരാനും പുതിയ ജോലി ലഭിക്കാനും സാധ്യത. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

ചൊവ്വ സംക്രമം തുലാം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ധന ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. അദ്ധ്യാപകർ, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയ സംഭാഷണ സംബന്ധമായ മേഖലകളിൽ സജീവമായിരിക്കുന്നവർക്ക് ഈ സമയം ധാരാളം ഗുണം ലഭിക്കും.

ചൊവ്വ സംക്രമണം വൃശ്ചിക രാശിക്കാരുടെ ധൈര്യം, ശക്തി, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ജോലിയിൽ മാറ്റമുണ്ടാകാം. ധനലാഭമുണ്ടാകും. ജോലിയിൽ നല്ല സമയം ആയിരിക്കും.

കുംഭം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. ധന-സമ്പത്ത് വർദ്ധിക്കും. പുതിയ വീടും സ്ഥലവും വാങ്ങാം. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. അമ്മയുടെ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

ചൊവ്വയുടെ വക്രഗതിയിലുള്ള ചലനം മകര രാശിക്കാരുടെ പ്രണയ ജീവിതത്തിലും തൊഴിലിലും നേട്ടങ്ങൾ നൽകും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. കരിയറിൽ പുതിയ അവസരങ്ങൾ കണ്ടെത്താനാകും. ഉന്നത വിദ്യാഭ്യാസത്തിന് ഒരു വലിയ സ്ഥാപനത്തിൽ പ്രവേശനം നേടാം. പരീക്ഷ-മത്സരങ്ങളിൽ വിജയം നേടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link