Manju Warrier | ജനകീയ ഹോട്ടൽ ഉദ്ഘാടനത്തിൽ തിളങ്ങി മഞ്ജു വാര്യർ

Fri, 08 Oct 2021-11:56 pm,

കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍ സമൃദ്ധി@കൊച്ചി ചലച്ചിത്രതാരം മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു

കുറഞ്ഞ നിരക്കിൽ നഗരത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്

മിതമായ നിരക്കില്‍ പോഷക സമൃദ്ധമായ ഭക്ഷണം വിളമ്പുന്ന വനിതകള്‍ക്കായുളള സംരംഭത്തില്‍ തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും മേയറോട് നന്ദിയുണ്ടെന്നും മഞ്ജുവാര്യര്‍ അറിയിച്ചു

നഗരത്തില്‍ വസ്ത്രശാലകളിലും മറ്റും ചെറിയ വരുമാനത്തിന് തൊഴിലെടുക്കുന്ന വനിതകള്‍ക്ക് കൂടി മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സംരംഭം ആരംഭിച്ചത്

കൊച്ചി നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link