ഇതാരാ.. കാവിലെ ഭഗവതിയോ.. ചുവപ്പ് സാരിയിൽ കിടിലം ലുക്കിൽ മാൻവി

Tue, 28 Dec 2021-10:05 pm,

മലയാളികൾക്ക് കേരളീയ തനിമയുള്ള നല്ല മുഖശ്രീയുള്ള നടിമാർക്കാണ് ആരാധകർ ഏറെയുള്ളത്. അത്തരത്തിൽ സീരിയലുകളിൽ മലയാള തനിമ തോന്നിക്കുന്ന ഒരു നടിയാണ് മാൻവി സുരേന്ദ്രൻ

 

സീത എന്ന സീരിയലിലൂടെ സുപരിചിതയായ മാൻവി കൂടുതലും ചെയ്തിട്ടുളളത് വില്ലൻ വേഷങ്ങളാണ്. ഏത് പെൺകുട്ടിയെയും മോഹിപ്പിക്കുന്ന നീളൻ മുടിയുള്ള ഒരു അഭിനയത്രി കൂടിയാണ് മാൻവി. 

സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് മാൻവിക്ക് കൂടുതൽ ആരാധകരും ഇൻസ്റ്റാഗ്രാമിൽ ഫാൻസ്‌ അക്കൗണ്ടുകളും ഉണ്ടായത്. കൂടെവിടെ, മിസ്സിസ് ഹിറ്റ്ലർ എന്നീ സീരിയലുകളിലാണ് ഇപ്പോൾ മാൻവി അഭിനയിക്കുന്നത്.

അഭിനയത്തിന് പുറമേ നിറത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് മാൻവി. സാരി, പട്ടുപാവാട തുടങ്ങിയ വേഷങ്ങളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് മാൻവി. താരത്തിനെ മോഡേൺ വേഷങ്ങളേക്കാൾ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് ഇത്തരം നാടൻ വേഷങ്ങളിലാണ്. 

 

ആരാധകരുടെ ഇഷ്ടംപോലെ തന്നെ ഇപ്പോഴിതാ വീണ്ടും സാരിയിൽ ഒരു കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മാൻവി

സരസ്വതി ദേവിയെ പോലെ കൈയിൽ വീണയും പിടിച്ച് ചുവപ്പ് നിറത്തിലെ സാരി ധരിച്ച് കിടിലം ലുക്കിലാണ് മാൻവി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അഭിലാഷ് ടി.എയുടെ മേക്കപ്പിൽ സാരിയിൽ പൊളി മേക്കോവറിലാണ് മാൻവിയെ കാണാൻ സാധിക്കുന്നത്.ഷെഫീഖ് അലിയാണ് മാൻവിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ഇതാരാ കാവിലെ ഭഗവതിയാണോ എന്നുള്ള കമന്റുകൾ അതിന് താഴെ കാണാം.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link