Horoscope 2022: 2022 ൽ ഈ 5 രാശിക്കാരുടെ ജീവിതം സന്തോഷകരമായിരിക്കും, നിങ്ങളും ഉണ്ടോ?
കർക്കടക രാശിക്കാരുടെ പ്രണയ ജീവിതത്തിനും ദാമ്പത്യ ജീവിതത്തിനും 2022 മികച്ചതാണ്. അവർക്ക് ഒരു ജീവിത പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ആദ്യ മൂന്ന് മാസത്തിനു ശേഷം അവർക്ക് എപ്പോൾ വേണമെങ്കിലും വിവാഹം നടക്കാം. അതിലും സന്തോഷമുള്ള കാര്യം അവർക്ക് പ്രിയപ്പെട്ട ജീവിത പങ്കാളിയെ കിട്ടുമെന്നതാണ്.
2022 ൽ ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ പങ്കാളിയുടെ പ്രവേശനം സുനിശ്ചിതമാണ്. ഇത്തരക്കാർക്ക് ഏപ്രിൽ മാസത്തിനു ശേഷം വിവാഹം നടക്കാം.
കന്നി രാശിക്കാരുടെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം ഈ വർഷം അവസാനിക്കും.
2022 വൃശ്ചികം രാശിക്കാർക്ക് വിവാഹം നടക്കും. ഇവർക്ക് ഒരു പങ്കാളിയെ ലഭിക്കുമെന്ന് മാത്രമല്ല അവരുടെ സ്നേഹവും പരസ്പരധാരണയും വർധിക്കും.
ഏപ്രിലിൽ സംഭവിക്കാൻ പോകുന്ന വ്യാഴത്തിന്റെ സംക്രമണം മീനരാശിക്കാർക്ക് ശുഭകരമായി മാറും. ഈ സംക്രമണം അവരുടെ വിവാഹത്തിന് നല്ല യോഗമുണ്ടാക്കും. ഇതോടൊപ്പം ഗുരുവിന്റെ അനുഗ്രഹത്താൽ ദാമ്പത്യജീവിതവും ശുഭകരമാകും.