Mars - Ketu Yuti: തുലാം രാശിയിൽ ചൊവ്വയും കേതുവും; ഈ രാശികൾ ജോലിയിലും ബിസിനസിലും ശോഭിക്കും

Fri, 29 Sep 2023-1:04 pm,

Mars Ketu Yuti: ഒക്ടോബറിൽ 3ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും. ഇതേസമയം കേതുവും തുലാം രാശിയിൽ വരും. 2023 ഓഗസ്റ്റ് 18 ന് കന്നിരാശിയിൽ പ്രവേശിച്ച ചൊവ്വ ഇപ്പോൾ ഒക്ടോബർ 3 ന് തുലാം രാശിയിൽ പ്രവേശിക്കും. ഒക്‌ടോബർ മൂന്നിനു ശേഷമുള്ള സമയം ചില രാശിക്കാർക്ക് ഐശ്വര്യം ലഭിക്കും. ചില രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും ലാഭം മാത്രമേ ഉണ്ടാകൂ.

ചൊവ്വയുടെയും കേതുവിന്റെയും സംയോജനം 12 രാശികളേയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ​ഗുണം ലഭിക്കുകയെന്ന് നോക്കാം.

ചിങ്ങം രാശിക്കാർക്ക് കേതുവും ചൊവ്വയും നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ രാശിയിലുള്ള ആളുകൾക്ക് നല്ല വരുമാനം ലഭിക്കും. വലിയ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ലാഭകരമായ സാഹചര്യം ഉണ്ടാകും.

ഈ സംയോജനം കുംഭം രാശിക്ക് നല്ലതാണ്. നല്ല ജോലി ലഭിക്കും. കരിയറിൽ പുരോ​ഗതിയുണ്ടാകും.ബിസിനസിലും നല്ല നേട്ടമുണ്ടാകും.

കന്നി രാശിക്കാർക്ക് വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. നിക്ഷേപം നടത്താൻ അനുകൂല സമയമാണ്. കൂടാതെ നിങ്ങൾക്ക് മികച്ച ലാഭവും ലഭിക്കും. ഈ സമയം നന്നായി ഉപയോഗിക്കുകയും നിങ്ങളുടെ പണം നിക്ഷേപിക്കുമ്പോൾ കുറച്ച് ഗവേഷണം നടത്തുകയും ചെയ്യുക. ചൊവ്വയും കേതുവും നിമിത്തം നിങ്ങൾക്ക് ഒരു നല്ല അവസരം വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link