Mars Transit 2023: ചൊവ്വ കർക്കടക രാശിയിലേക്ക്; ഈ രാശിക്കാർക്ക് സുവർണകാലം

Sat, 06 May 2023-6:38 am,

ചന്ദ്രഗ്രഹണത്തിന് ശേഷം ചൊവ്വ സംക്രമണം നടക്കും. മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ സഞ്ചരിക്കും. ജൂലൈ ഒന്ന് വരെ ചൊവ്വ ഈ രാശിയിലായിരിക്കും. അതായത് 53 ദിവസം ചൊവ്വ കർക്കടക രാശിയിൽ ആയിരിക്കും. ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാർക്ക് വലിയ അനുകൂല ഫലങ്ങളും ഭാഗ്യങ്ങളും നൽകും.

കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം മൂലം മേടം രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിന്നുള്ള നീരസങ്ങൾ നീങ്ങും. മറ്റ് കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടും. നിങ്ങളുടെ വരുമാനം വർധിക്കും. ജോലിയിൽ നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. ഈ സമയത്ത് മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ ഒരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ചൊവ്വയുടെ ശുഭഫലങ്ങളാൽ നിങ്ങളുടെ ആഗ്രഹം സഫലമാക്കും.

കർക്കടകത്തിൽ ചൊവ്വ സംക്രമിക്കുന്നത് ചിങ്ങം രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാക്കും. പഠനത്തിനായി വിദേശത്തേക്ക് പോകാൻ നിങ്ങൾ ശ്രമിക്കുന്നവർക്ക് അനുകൂല ഫലം ഉണ്ടാകും. എന്നിരുന്നാലും, വൈവാഹിക ബന്ധങ്ങളിൽ, പങ്കാളിയുമായുള്ള നിങ്ങളുടെ തർക്കങ്ങൾ വർധിച്ചേക്കാം. ജോലിക്കായി ധാരാളം യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. എന്നാൽ, വിജയം ഉണ്ടാകും. സമ്മർദ്ദം കുറയും.

 

കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ വളരെയധികം കുറയും. പ്രണയബന്ധം ശക്തമാക്കുകയും പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ ഈ കാലയളവ് നല്ലതായിരിക്കും. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക പദ്ധതികൾ വിജയിക്കുകയും ചെലവ് ചുരുക്കി പണം ലാഭിക്കുകയും ചെയ്യും.

 

കർക്കടകത്തിൽ ചൊവ്വ സംക്രമിക്കുന്നത് തുലാം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ മുന്നേറാൻ അവസരം നൽകും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. ഈഗോ പ്രശ്നങ്ങൾ ഒഴിവാക്കുക, കാരണം നിങ്ങൾക്കും നഷ്ടങ്ങൾ നേരിടേണ്ടിവരും. കുടുംബവും ഓഫീസ് ജോലിയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതായി വന്നേക്കാം. ജോലിയിൽ നിങ്ങളുടെ സ്ഥാനക്കയറ്റവും അധികാരവും വർധിക്കും. ഈ സമയം വിദ്യാർത്ഥികൾക്കും ​ഗുണം ചെയ്യും. പരീക്ഷകളിൽ വിജയം നേടും.

കർക്കടകത്തിലെ ചൊവ്വയുടെ സംക്രമണം കുംഭം രാശിക്കാർക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ശത്രുക്കൾ പരാജയപ്പെടും. ജോലിയിൽ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. ഇതുവരെയുള്ള തടസ്സങ്ങൾ നീങ്ങും. ജോലിയിൽ നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. ചെലവുകൾ വർദ്ധിക്കും. എന്നാൽ, നല്ല സാമ്പത്തിക സ്ഥിതി കാരണം പ്രശ്നം ഉണ്ടാകില്ല. തെറ്റായ കൂട്ടുകെട്ട് ഒഴിവാക്കി കഠിനാധ്വാനത്തോടെ നിങ്ങളുടെ ജോലി ചെയ്യുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link