Mars Transit: ചൊവ്വയുടെ രാശിമാറ്റം: ഈ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും; നിങ്ങളുടെ രാശിയേത്?

Fri, 14 Oct 2022-12:09 pm,

മേടം: ഈ കാലയളവിൽ മേടം രാശിക്കാർക്ക് മനസിന് സന്തോഷമുണ്ടാകും. അക്കാദമിക് പ്രവർത്തനങ്ങളിൽ നിങ്ങൾ താൽപ്പര്യം കാണിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസ് മെച്ചപ്പെടും. കുടുംബത്തോടൊപ്പം ഒരു ആത്മീയ യാത്ര നടത്താൻ അവസരമുണ്ടാകും. കെട്ടിടത്തിന്റെയോ വസ്തുവകകളുടെയോ പേരിൽ തർക്കം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. 

 

ഇടവം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വരുമാനം വർധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. സഹജീവികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പിതാവിന്റെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. കുടുംബ പിന്തുണ ലഭ്യമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

മിഥുനം: മനസമാധാനം ഉണ്ടാകും. എന്നാൽ നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാനുള്ള അവസരമുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. 

 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ മാനസിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും തടസങ്ങൾ പല തരത്തിൽ സംഭവിക്കാം. കലയിലും സംഗീതത്തിലും താൽപര്യം വർധിക്കും. ദേഷ്യവും അമിത ഉത്സാഹവും ഒഴിവാക്കുക. കുടുംബത്തിൽ മതപരമായ കാര്യങ്ങൾ നടക്കും. 

 

ചിങ്ങം - അക്കാദമിക് പ്രവർത്തനങ്ങളിൽ വിജയിക്കും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ആത്മവിശ്വാസം കൂടും. ക്ഷമ കുറയും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. സഹോദരങ്ങളുടെ സഹകരണം മൂലം ബിസിനസ് വിപുലമാകും. ലാഭം വർധിക്കും.

 

കന്നി: കന്നി രാശിക്കാർക്ക് ആത്മവിശ്വാസം കൂടും. വിദ്യാഭ്യാസരംഗത്തുള്ളവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ചെലവുകൾ വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ബിസിനസിൽ നിന്നും ലാഭം ലഭിക്കും. മാനസിക ബുദ്ധിമുട്ടുകൾ വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link