Mars Transit: കന്നി രാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും
മേടം ( Aries Zodiac Sign) ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ഈ രാശിക്കാര്‍ സാമ്പത്തിക മേഖലയിൽ വളരെ ഉയര്‍ച്ച നേടും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം നേടുവാന്‍ സാധിക്കും. ഈ കാലയളവിൽ ഈ രാശിക്കാര്‍ ശത്രുക്കളുടെമേൽ ആധിപത്യം സ്ഥാപിക്കും. ഈ സമയത്ത് ഈ രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം കോപം നിയന്ത്രിക്കുക, സംസാരം നിയന്ത്രിക്കുക എന്നതാണ്.
മിഥുനം (Gemini Zodiac Sign)
ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം വളരെ ഫലപ്രദമാകും. ഈ രാശിക്കാര്‍ ബിസിനസില്‍ വളരെ ഉയര്‍ച്ച നേടും. സാമ്പത്തിക മേഖലയിലും വ്യക്തിക്ക് വിജയം നേടാനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഈ സമയത്ത്, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും, അത് ഭാവിയില്‍ ഏറെ പ്രയോജനകരമാണെന്ന് തെളിയിക്കും. ബിസിനസ് വർധിപ്പിക്കാനും മറ്റും ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം വളരെ അനുകൂലമാണ്.
കർക്കിടകം രാശി (Cancer Zodiac Sign)
ഒക്ടോബർ 3 വരെയുള്ള സമയം അതായത്, ചൊവ്വയുടെ സംക്രമണം കർക്കിടക രാശിക്കാർക്ക് അതീവ ശുഭകരമായിരിക്കും. ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരില്‍ പുതിയ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും നല്‍കും. ഈ രാശിക്കാര്‍ സ്വതവേ ആശയവിനിമയത്തിൽ പ്രാവീണ്യമുള്ളവര്‍ ആയിരിയ്ക്കും. ഇത് ഇവരെ പ്രശ്നങ്ങളെ നിർഭയം നേരിടാനും വിജയം നേടാനും സഹായിയ്ക്കും. മാധ്യമങ്ങൾ, അഭിഭാഷകർ, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ ശുഭകരമാണ്.
വൃശ്ചികം ( Scorpio Zodiac Sign)
വൃശ്ചിക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം ഏറെ ശുഭകരമായിരിക്കും. ശക്തമായ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കാന്‍ നിങ്ങൾക്ക് കഴിയും. എതിരാളികളെ പരാജയപ്പെടുത്തും. വായ്പയെടുക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ക്ക് ലഭിക്കും, ശാരീരിക അസ്വസ്ഥതയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ഈ സമയം ആരോഗ്യനിലയില്‍ ലഭിക്കുന്ന പുരോഗതി വലിയ ആശ്വാസം നൽകും. ഒപ്പം അവിചാരിതമായി ലഭിക്കുന്ന പണം ഗുണം ചെയ്യും. പിതാവിന്‍റെ പൂർണ പിന്തുണ ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്.
ധനു (Sagittarius Zodiac Sign)
ഈ രാശിക്കാർക്ക് ചൊവ്വ സംക്രമം വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് തൊഴിൽ മേഖലയിൽ പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ തേടുന്നവർക്ക് ഈ കാലയളവിൽ ഗുണം ലഭിക്കും. ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും. ഈ സമയത്ത് രക്ഷിതാക്കളുടെ പൂർണ സഹകരണം ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കും. ഇത് അവരുടെ കരിയറിലെ ഒരു വലിയ നാഴികക്കല്ലായി മാറും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)