Budh Surya Yuti: മീന രാശിയിൽ ബുധ-സൂര്യ സംഗമം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും!
Budhaditya Rajayoga In Pisces: ഈ വർഷം മാർച്ച് മാസത്തിൽ ബുധൻ അതിൻ്റെ രാശി മാറുകയാണ്. മാർച്ച് ഏഴിന് ബുധൻ മീന രാശിയിലേക്ക് കടക്കും. മാർച്ച് 14 ന് സൂര്യൻ മീന രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ മീന രാശിയിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കും. ഇതിലൂടെഏതൊക്കെ രാശിക്കാർക്ക് ഗുണം ഉണ്ടാക്കും എന്നറിയാം...
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും രാശി മാറാൻ ഒരു നിശ്ചിത സമയമുണ്ട്. ആ സമയത്തിനുള്ളിൽ ഇവ രാശി മാറും. ഗ്രഹ സംക്രമത്തിലൂടെ എല്ലാ രാശിക്കാർക്കും ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും. ഒരു രാശിയിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ കൂടിചേരുകയും ചെയ്യാറുണ്ട്. അത്തരത്തിൽ മാർച്ചിൽ ബുധനും സൂര്യനും മീന രാശിയിൽ കൂടിച്ചേരും.
സൂര്യനും ബുധനും മീനരാശിയിൽ കൂടിച്ചേരുന്നതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ബുധാദിത്യയോഗം ചില രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.
ബുധൻ 2024 മാർച്ച് 7 വ്യാഴാഴ്ച രാവിലെ 9:21 ന് മീനരാശിയിൽ പ്രവേശിക്കും. മാർച്ച് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:23 ന് സൂര്യൻ മീന രാശിയിലെത്തും. ബുധനും സൂര്യനും മീനരാശിയിൽ പ്രവേശിക്കുന്നത്തിലൂടെ മാർച്ച് 14 ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ ആർക്കൊക്കെ ഗുണം ഉണ്ടാകും അറിയാം....
ഇടവം (Taurus): സൂര്യനും ബുധനും മീന രാശിയിൽ കൂടിച്ചേരുന്നത് ഇടവ രാശികകർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധാദിത്യയോഗം ഉണ്ടാകും. ഈ യോഗത്തിലൂടെ ഇടവ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവിൽ അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും. ആഡംബര വസ്തുക്കൾ വാങ്ങാനും ഇവർക്ക് ഈ സമയം യോഗമുണ്ടാകും.
മിഥുനം (Gemini): മിഥുന രാശിയുടെ പത്താം ഭാവത്തിലാണ് സൂര്യനും ബുധനും കൂടിച്ചേരുന്നത് ഇത് ഇവർക്ക് അനുകൂലമായിരിക്കും. മിഥുനം രാശിക്കാർക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. ആരോഗ്യം നല്ലതായിരിക്കും. വിദേശത്ത് ബിസിനസ് ചെയ്യാനുള്ള അവസരം ലഭിക്കും.
കന്നി (Virgo): കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ബുധനും സൂര്യനും കൂടിച്ചേരുന്നത്. ഇതിലൂടെ കന്നി രാശിക്കാരുടെ ഭാഗ്യം തെളിയും. കന്നി രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും ഒപ്പം കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ വന്നുചേരും. ആരോഗ്യം മെച്ചപ്പെടും. ജോലിയുള്ളവർക്ക് അവരുടെ തൊഴിലിൽ പുരോഗതി നേടാൻ കഴിയും. വ്യാപാരികൾക്കും നേട്ടമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)