Budh Gochar: വരുന്ന 58 ദിവസങ്ങൾ ഈ രാശിക്കാർക്ക് വലിയ അനുഗ്രഹ സമയം; ലഭിക്കും വൻ ധനാഭിവൃദ്ധി

Tue, 11 Apr 2023-11:47 am,

ബുധൻ മേട രാശിയിൽ സംക്രമിച്ചു. ജൂൺ 7 വരെ ബുധൻ ഇവിടെ തുടരും. മേട രാശിയിലെ ബുധ സംക്രമണം 12 രാശികളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. എങ്കിലും ചില രാശിക്കാർക്ക് വരുന്ന  58 ദിവസങ്ങൾ വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് ധനലാഭം,  ഭാഗ്യം, കരിയറിൽ പുരോഗതി എന്നിവക്കുള്ള ശക്തമായ അവസരമുണ്ട്.

മേടം (Aries): ബുധന്റെ സംക്രമം മേട രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും കാരണം ബുധൻ ജൂൺ 7 വരെ മേടരാശിയിൽ തുടരും ഇതിലൂടെ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ധൈര്യം വർധിക്കും. വിവാഹം നടക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ധനനേട്ടം ഉണ്ടാകും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇത് നിങ്ങൾക്ക് ദീർഘകാലത്തേക്ക് ആശ്വാസം നൽകും.

 

ധനു (Sagittarius): ബുധന്റെ സംക്രമം ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ പ്രണയ ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകും.  പ്രണയ പങ്കാളിയുമായി അവിസ്മരണീയമായ സമയം ചെലവഴിക്കും. കുട്ടികളിൽ നിന്നും സന്തോഷ വാർത്ത, ദമ്പതികൾക്ക് സന്താന സൗഭാഗ്യം, പുതിയ വീട്, വാഹനം എന്നിവ വാങ്ങാനും സാധ്യത.

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് ശാരീരികമായ സന്തോഷം നൽകും. ഇവർക്ക് പൂർവ്വിക സ്വത്ത് ലഭിക്കും. പുതിയ വസ്തു, വീട്, സ്ഥലം തുടങ്ങിയവ വാങ്ങാണ് യോഗം.  വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം.  റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും,  പഴയ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link