Meera Nandan: അമേരിക്കയിൽ അവധി ആഘോഷിച്ച് മീര നന്ദൻ

Wed, 21 Jul 2021-2:26 pm,

സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വേണ്ടിയായിരുന്നു മീര പോയതെങ്കിലും അവതാരകയായി മാറുകയായിരുന്നു.

അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരാനന്ദൻ ഇപ്പോൾ. ആർ.ജെ തിരക്കുകൾക്ക്‌ ഒരു ചെറിയ ബ്രേക്ക് എടുത്ത് താരം ഇപ്പോൾ അമേരിക്കയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.

ജൂലൈ ഒമ്പതിന് ദുബൈയിൽ നിന്ന് തിരിച്ച താരം ജൂലൈ 11 മുതൽ അവിടെ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ഹോസ്റ്റൺ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മീരാനന്ദൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ന്യൂയോർക്കിലെ ടൈംസ് സ്‌കോയാറിലും മൻഹാട്ടനിലും ഒക്കെ കറങ്ങി നടക്കുന്ന മീരയെ ചിത്രങ്ങളിൽ കാണാം.

ഏഴ് വർഷത്തോളമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന മീരാനന്ദൻ അവസാനമായി അഭിനയിച്ചത് 2017-ലാണ്. ഗോൾഡ് കോയിൻസാണ് മീരാനന്ദൻ അവസമായി അഭിനയിച്ച മലയാള ചിത്രം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link