Meera Nandan: മഞ്ഞയിൽ സുന്ദരിയായി മീരാ നന്ദൻ
ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന മീരാനന്ദനെ അതെ ഷോയിൽ രഞ്ജിനി ഹരിദാസിനൊപ്പം അവതാരകയായി തിരഞ്ഞെടുത്തു.
ഒരു ഗായികയായി മാറേണ്ടിയിരുന്ന താരം അഭിനയത്രിയായി മാറി. ദിലീപിന്റെ നായികയായി ലാൽ ജോസ് സംവിധാനം ചെയ്ത “മുല്ല” എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഇങ്ങോട്ട് ഒരു പിടി നല്ല സിനിമകളിൽ മീരാനന്ദൻ ഭാഗമായി. അതിമനോഹരമായ ശബ്ദത്തിന് ഉടമയായ മീരാനന്ദൻ ഇപ്പോൾ അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.
2017-ലാണ് മീരാനന്ദൻ അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. മുപ്പത്തിയൊന്ന് കാരിയായ മീരാനന്ദൻ വിവാഹം ചെയ്തിട്ടില്ല. ഒരു നീണ്ട കാലത്തിന് ശേഷം ഈ കഴിഞ്ഞ ദിവസമാണ് മീരാനന്ദൻ നാട്ടിൽ എത്തിയത്. ഒറ്റ സുഹൃത്തുക്കളായ ആൻ അഗസ്റ്റിന്റെയും ശ്രിന്ദയുടെയും അടുത്ത് എത്തിയ ശേഷമുള്ള ചിത്രങ്ങൾ മീരാനന്ദൻ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് താരം. കൊച്ചിയിൽ ബോൾഗാട്ടിയ്ക്ക് അടുത്ത് കായലിന്റെ തീരത്ത് വച്ചാണ് മീരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വാഫറായാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ്. ആൻസ് ഹൌട്ടിന്റെ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.