Shani Shukra Conjunction 2023: സൂര്യ-ശനി സംയോഗം: പുതുവർഷത്തിൽ ഈ 3 രാശിക്കാര്‍ക്ക് ശുക്രനുദിക്കും

Mon, 02 Jan 2023-9:22 pm,

പുതുവർഷത്തിലെ ആദ്യമാസമായ ജനുവരി 17 ന് ശനി സ്വന്തം രാശിയായ കുംഭത്തില്‍ സംക്രമിക്കും. ശേഷം ഫെബ്രുവരി 13 ന് സൂര്യൻ കുംഭം രാശിയില്‍ പ്രവേശിക്കും.  ജനുവരിയിലെ ശനിമാറ്റവും ഫെബ്രുവരിയിലെ സൂര്യമാറ്റവും ഓരോ രാശിക്കാരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളില്‍ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.

മേടം (Aries): മേടം രാശിക്കാര്‍ക്ക് പൊതുവെ ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. അതുകൊണ്ടുതന്നെ ഇവർക്ക് സൂര്യ-ശനി സംയോഗം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലം നല്‍കും. ശുഭകരമായ പല ഫലങ്ങളും മേടം രാശിക്കാർ തേടിവരും.  ഈ സമയം ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനും സാമ്പത്തികം ശക്തമാകുന്നതിനും  യോഗം കാണുന്നു. ദാരിദ്ര്യത്തില്‍ നിന്ന് മോചനം ലഭിക്കും. മേടം രാശിക്കാരുടെ പത്താം ഭാവാധിപന്‍ ശനിയും അഞ്ചാം ഭാവാധിപന്‍ സൂര്യനുമാണ്. അതുകൊണ്ടുതന്നെയാണ് ഇവരില്‍ ശുഭഫലം ഉണ്ടാവുന്നത്.  

 

കന്നി:  കന്നി രാശിക്കാരുടെ അഞ്ച്-ആറ് ഭാവങ്ങളിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സൂര്യ-ശനി സംയോഗം ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ നൽകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടായേക്കും. മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയം മികച്ചതാണ്. ഇവര്‍ പങ്കെടുക്കുന്ന പരീക്ഷകളിലെല്ലാം തന്നെ വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. കുടുംബത്തില്‍ ഐശ്വര്യവും ധനനേട്ടവും ഉണ്ടാകും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കും. 

 

ധനു:  ധനു രാശിക്കാരുടെ ഒന്‍പതാം ഭാവത്തിന്റെ അധിപനാണ് സൂര്യന്‍.  അതുപോലെ രണ്ടും മൂന്നും ഭാവങ്ങളുടെ അധിപനാണ് ശനി.  അതുകൊണ്ടുതന്നെ ഈ രാശിക്കാര്‍ക്ക്  ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന അനുകൂല സമയമാണിത്. ധനു രാശിക്കാർ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തില്‍ എത്തും. ഒരു തരത്തിലും ജീവിതത്തില്‍ നഷ്ടബോധമോ പ്രശ്‌നമോ തോന്നേണ്ടതില്ലാത്ത ഒരു അവസ്ഥയാണ് ഈ സമയം ധനു രാശിക്കാര്‍ക്കുള്ളത്. ശരിക്കും പറഞ്ഞാൽ ഇവർക്ക് ഈ സാമ്യം ഇവരുടെ ധൈര്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ എന്തിനേയും നേരിടാം എന്ന ചിന്തയുണ്ടാവുന്ന സമയം കൂടിയാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link