Mercury Transit: ഇനി ഇവർക്ക് ഭാഗ്യത്തിന്റെ ദിനങ്ങൾ; രാജാവിനെ പോലെ വാഴും
നാളെ, മെയ് 31ന് മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് ബുധൻ പ്രവേശിക്കും. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കും.
മേടം: ഈ കാലയളവിൽ മേടം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. ജോലിഭാരം വർധിച്ചേക്കാം. ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ശുഭകരമായിരിക്കും. പുതിയ ജോലി ആരംഭിക്കാൻ അനുകൂലമായ സമയമാണ്.
ഇടവം: ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആത്മവിശ്വാസം വർധിക്കും. ജോലിയിലും ബിസിനസിലും അനുകൂലായ സമയമാണിത്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ഒരു അനുഗ്രഹമാണ്.
മിഥുനം: മിഥുനം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഇതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ചിങ്ങം: ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസമുണ്ടാകും. വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)