Mercury Transit: കന്നിരാശിയിൽ ബുധൻ്റെ പ്രവേശനം, ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
ഇടവം - കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിച്ചേക്കാം. പ്രണയ ജീവിതത്തിന് അനുകൂല സമയമാണിത്. ഒരു പുതിയ ജോലി അന്വേഷിക്കുന്നവർ അൽപ്പം കൂടി കാത്തിരിക്കുക. എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക.
കന്നി - കന്നി രാശിയിൽ ബുധൻ്റെ സംക്രമണം നല്ല ഫലങ്ങൾ നൽകും. മാധ്യമം, വൈദ്യം, അഭിഭാഷകം, പ്രസിദ്ധീകരണം, ഗാനം തുടങ്ങിയ തൊഴിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ബുധ സംക്രമണം ഗുണം ചെയ്യും. ജോലിയിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.
ധനു - ധനു രാശിക്കാർക്ക് ബുധൻ സംക്രമണം ശുഭകരമായിരിക്കും. ജോലി നഷ്ടപ്പെട്ടവർക്ക് ഈ കാലയളവിൽ ശ്രമിച്ചാൽ നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പളം വർധിച്ചേക്കാം. ജീവിതശൈലി ആഡംബരപൂർണ്ണമായിരിക്കും.
മീനം - ബിസിനസുകാർക്ക് അനുകൂല സമയമാണിത്. ബിസിനസിൽ ലാഭകരമായ സാഹചര്യമുണ്ട്. ജോലി ചെയ്യുന്നവർക്കും പ്രയോജനം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.