Malayalam Astrology: ഈ രാശിക്കാർക്ക് ഏപ്രിൽ 22 വരെ സാമ്പത്തിക നേട്ടങ്ങൾ, ഐശ്വര്യം

Wed, 20 Mar 2024-5:59 am,

ജ്യോതിഷത്തിൽ ശക്തിയുടെയും ഊർജ്ജത്തിൻറെയും ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയുടെ സ്ഥാനം നല്ലതാണെങ്കിൽ ജീവിതത്തിൽ മികച്ച നേട്ടങ്ങൾ നിങ്ങൾക്ക് കൈവരും. 

 

മാർച്ച് 15 നാണ് ചൊവ്വ കുംഭം രാശിയിൽ പ്രവേശിച്ചത്. ഏപ്രിൽ 22 വരെ ചൊവ്വ കുംഭം രാശിയിൽ തുടരും. കുംഭം രാശിയിൽ ചൊവ്വയുടെ സംക്രമണം വഴി ആർക്കൊക്കെ നേട്ടങ്ങൾ കൈവരും എന്ന് പരിശോധിക്കാം

ഇടവം രാശിക്കാർക്ക് ചൊവ്വയുടെ മാറ്റം മികച്ച കാലമായിരിക്കും. സമൂഹത്തിൽ ബഹുമാനവും അന്തസ്സും വർദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട്  നല്ല വാർത്തകൾ ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടി വരും. വലിയ അധികം പരിശ്രമം ആവശ്യമില്ലാതെ സാമ്പത്തികമായി നേട്ടങ്ങൾ കൈവരും

മിഥുനം രാശിക്കാർക്ക് ചൊവ്വാ സംക്രമണം ശുഭകരമായിരിക്കും. മിഥുനം രാശിക്കാർക്ക് വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ജോലി ചെയ്യുന്ന ഫീൽഡിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. ബിസിനസുകാർക്ക് പുതിയ നിക്ഷേപകരെ ബിസിനസിൽ ലഭിച്ചേക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാവും.

 

കുംഭം  രാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിച്ചേക്കാം. ഏറ്റെടുക്കുന്ന എല്ലാ ജോലിയിലും നിങ്ങൾ വിജയം കൈവരിക്കും. ഏതെങ്കിലും വിധത്തിലുള്ള സമ്പത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലുമുള്ള ഓഫീസിലെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.

( ഇവിടെ  നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് സീ മലയാളം അവകാശപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധനെ സമീപിക്കുക)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link