Vastu Tips for Mirror: വീട്ടിലെ കണ്ണാടി നിങ്ങളുടെ ഭാഗ്യം മാറ്റിമറിയ്ക്കും....!!

Wed, 03 Aug 2022-8:00 pm,

കണ്ണാടി ശരിയായ ദിശയില്‍ സ്ഥാപിക്കണം

കണ്ണാടികള്‍ തോന്നിയ സ്ഥലത്ത്  സ്ഥാപിക്കരുത്. കണ്ണാടി ശരിയായ സ്ഥലത്തും ദിശയിലും സൂക്ഷിക്കണം. വാസ്തുപരമായി ദിശകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. തെറ്റായ സ്ഥലത്ത് തെറ്റായ രീതിയില്‍ കണ്ണാടി സ്ഥാപിക്കുന്നതിലൂടെ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് കഷ്ടതകള്‍ വരുന്നു. 

ഈ ദിശയില്‍ കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല 

കിഴക്ക് , വടക്ക് എന്നീ ദിശകളിലേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല. വീടിനുള്ളിലേക്ക് അനുകൂല ഊർജം കടന്നു വരുന്നത് കിഴക്ക് ദിക്കിലൂടെയാണ്. ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ അത് വിഘടിപ്പിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും. വടക്ക് വശം കുബേര സ്ഥാനമായാണ് കണക്കാപ്പെടുന്നത്.  ഈ ദിശയില്‍ കനണ്ടി സ്ഥാപിച്ചാല്‍  അത് ധന നഷ്ടത്തിന് ഇടയാക്കും. 

കിടപ്പുമുറി ദിശയും കണ്ണാടിയുടെ സ്ഥാനവും

കിടപ്പ് മുറികളിൽ കണ്ണാടി വയ്ക്കുന്നത് വാസ്തുശാസ്ത്രപരമായി നന്നല്ല. ദമ്പതികൾ തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാൻ ഇത് ഇടയാക്കും. ഇത്തരത്തിൽ കണ്ണാടിയുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഇവ തുണി ഉപയോഗിച്ച് മൂടിയിടുന്നതാവും ഉചിതം. കട്ടിലിന് അഭിമുഖമായി കണ്ണാടി വരുന്നതും ദോഷം ചെയ്യും. 

തുരുമ്പിച്ചതോ പൊട്ടിയതോ ആയ കണ്ണാടി ഉപയോഗിക്കരുത്

മുറിയിൽ തുരുമ്പിച്ചതോ തകർന്നതോ ആയ ഗ്ലാസ് സ്ഥാപിക്കാൻ പാടില്ല.  ചെളി പിടിച്ചതോ മങ്ങിയതോ, പൊട്ടിയതോ ആയ കണ്ണാടികൾ വീട്ടിൽ സൂക്ഷിക്കുന്നത് അശുഭകരമാണ്.

സ്വീകരണമുറിയിൽ കണ്ണാടിയുടെ  സ്ഥാനം

സ്വീകരണമുറിയുടെ പ്രധാന വാതിൽ വീടിന്‍റെ മുൻവശത്ത് ആണ് എങ്കില്‍  കണ്ണാടി മുന്നിൽ വയ്ക്കുന്നത് ഒഴിവാക്കുക. വീടിന് പുറത്ത് നിന്ന് വരുന്ന നല്ല ഊർജം വീട്ടിലേക്ക് കടക്കുന്നത് കണ്ണാടി തടയും. അതായത്, വീടിന്‍റെ  പ്രവേശന കവാടത്തെ കണ്ണാടി അഭിമുഖീകരിക്കരുത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link