Miss Universe and Miss World: ഇന്ത്യയിലെ ആദ്യത്തെ സൗന്ദര്യ റാണി ആരെന്നറിയുമോ? അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യയുടെ അഭിമാനമായ സുന്ദരിമാര്‍
ഇന്ത്യയുടെ ആദ്യത്തെ സൗന്ദര്യറാണിയാണ് റീത്ത ഫാരിയ (Reita Faria). 1994-ൽ സുസ്മിത സെന്നും ഐശ്വര്യ റായിയും യഥാക്രമം മിസ് യൂണിവേഴ്സ്, മിസ്സ് വേൾഡ് കിരീടങ്ങള്‍ നേടുന്നതിന് മുന്‍പ് ഇന്ത്യയുടെ അഭിമാനമായ സുന്ദരിയാണ് റീത്ത ഫാരിയ (Reita Faria). ഇന്ത്യയിൽ നിന്നുമാത്രമല്ല, ഏഷ്യയിൽ നിന്നുപോലും ഈ കിരീടം നേടുന്ന ആദ്യ വനിതയാണ് റീത്ത ഫാരിയ. Best in Swimsuit, Best in Eveningwear എന്നിവ വിജയിച്ചതിന് ശേഷമാണ് 1966-ൽ റീത്ത മിസ് വേള്‍ഡ് (Miss World) കിരീടം സ്വന്തംക്കിയത്.
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1994ൽ ലോകസുന്ദരി (Miss World) പട്ടം നേടിയ ശേഷം ഈ സുന്ദരിയ്ക്ക് പിന്നോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ എന്നും ലോകത്തിന്‍റെ ആകര്‍ഷണമാണ്. ഒരു ഷോ-സ്റ്റോപ്പർ ആയി തുടരുന്ന ഐശ്വര്യ കാൻ ഫിലിം ഫെസ്റ്റിവലിൽ, അടക്കം തന്‍റെ വസ്ത്ര ധാരണത്തിലൂടെ ലോക ശ്രദ്ധ നേടാറുണ്ട്.
1994-ൽ മിസ് യൂണിവേഴ്സ് പട്ടം നേടിയതോടെ, ഈ കിരീടം നെടുന്ന ആദ്യ ഇന്ത്യൻ വനിതയായി സുസ്മിത സെൻ ചരിത്രം സൃഷ്ടിച്ചു. 1994 മെയ് 21 ന്, 18 വയസുള്ളപ്പോൾ ഫിലിപ്പീൻസിൽ നടന്ന മിസ് യൂണിവേഴ്സ് 1994 വിജയിയായി സുസ്മിത കിരീടം ചൂടി. ഈ അഭിനേത്രി കിരീടം നേടിയിട്ട് 27 വർഷമായി.
2000-ൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായിരുന്നു ലാറ ദത്ത. 2000-ൽ ലാറ ദത്ത നേടിയ വിജയം ഐതിഹാസികമാണ്. മത്സരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകൾ നേടി നടി ചരിത്രം സൃഷ്ടിച്ചിരുന്നു ലാറ ദത്ത.
2017ൽ വീണ്ടും നീലകിരീടം അണിഞ്ഞ് ഇന്ത്യക്ക് അഭിമാനമായി മാറി മാനുഷി ചില്ലര്‍ വാർത്തയായി. ഹരിയാനയിൽ ജനിച്ചു വളർന്ന ഈ സുന്ദരിയായ പെൺകുട്ടി ഒരു ഡോക്ടറാണ്.