ഇന്ത്യയിലെത്തും മുൻപേ Samsung Galaxy Fold 3 സ്വന്തമാക്കി മോഹൻലാൽ
സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയ പ്രധാന സവിശേഷതകളോടെയാണ് ഫോള്‍ഡ് 3യുടെ വരവ്.
ഫോണിന് മടങ്ങിയിരിക്കുമ്പോള്‍ 6.2-ഇഞ്ച് ഡിസ്പ്ലെയും തുറക്കുമ്പോള്‍ 7.6-ഇഞ്ച് വലുപ്പത്തിലുള്ള ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഫ്ളെക്സ് ഡിസ്പ്ലെയുമാണ്.
പിന്നില്‍ മൂന്ന് 12 എംപി സെന്‍സറുകള്‍ ഉള്ള ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. എച്ഡിആര്‍ 10 പ്ലസ് വിഡിയോ റെക്കോഡിങ് ഒരു പ്രധാന ഫീച്ചറാണ്.
മടക്കാവുന്ന ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ സാംസങ് എന്നും മുന്നിലാണ്. സെഡ് ഫോള്‍ഡ് 3 5ജി, സെഡ് ഫ്ളിപ് 3 5ജി എന്നീ രണ്ടു മോഡലുകളാണ് രാജ്യാന്തര വിപണിയില്‍ സാംസങ് പുറത്തിറക്കിയത്.
ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്