Monsoon diseases: മഴക്കാല രോഗങ്ങൾ അകറ്റാൻ അടുക്കളയിലുണ്ട് പ്രതിവിധികൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ എക്സ്ട്രാക്‌റ്റുകൾ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും നിങ്ങളെ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സുഗന്ധവ്യഞ്ജനമായ മഞ്ഞൾ ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
ജലദോഷം, തൊണ്ടവേദന, ചുമ എന്നിവയെ ചെറുക്കാൻ ഏറ്റവും മികച്ച ഒന്നാണ് ഇഞ്ചി. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. മെറ്റബോളിസത്തെ സഹായിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. മഴക്കാലത്ത് ചായയിൽ ഇഞ്ചി ചതച്ചിട്ട് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
കുരുമുളകിൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ ഉണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുരുമുളക് വളരെ മികച്ചതാണ്.
വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കും. മഴക്കാലത്ത് വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
തുളസിയിൽ ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം ഒഴിവാക്കാനും ഊർജ്ജം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ചവച്ചരച്ച് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്.
മഴക്കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ജലദോഷം. ജലദോഷം ഉണ്ടാകുന്നത് ശ്വസനത്തിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും. ജലദോഷം പിടിപെടുകയാണെങ്കിൽ, ജീരകവെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.