Benefits Of Guavas: പ്രതിരോധശേഷി വർധിപ്പിക്കാൻ മഴക്കാലത്ത് മികച്ചത്.... പേരക്കയുടെ ഗുണങ്ങൾ അറിയാം
പേരക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വിവിധ അണുബാധകളെ ചെറുക്കാൻ പേരക്ക നല്ലതാണ്.
വിറ്റാമിൻ സി,ഇ എന്നിവയാൽ സമ്പന്നമാണ് പേരക്ക. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ദഹനം മികച്ചതാക്കാനും ദഹനസംബന്ധമായ വിവിധ പ്രശ്നങ്ങൾ ലഘൂകരിക്കാനും പേരക്ക മികച്ചതാണ്.
പേരക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
പേരക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ് പേരക്ക. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)