June Lucky Zodiacs: ജൂണിൽ മഹാസംഗമം; 6 ഗ്രഹങ്ങളുടെ മാറ്റം 5 രാശിക്കാർക്ക് നൽകും വൻ സമ്പത്തും പുരോഗതിയും!

Fri, 31 May 2024-11:13 am,

June Grah Gochar: ജൂണിൽ സൂര്യൻ, ശനി, ബുധൻ, ചൊവ്വ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ അവയുടെ ചലനങ്ങളിൽ മാറ്റം വരുത്തും.

ഗ്രഹങ്ങളുടെ ഈ മഹത്തായ സംയോജനം പല രാശിക്കാർക്കും വലിയ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹസംക്രമണം ശുഭകരമെന്ന് നമുക്ക് നോക്കാം.

June Lucky Zodiacs: ജൂൺ മാസം വളരെ പ്രത്യേകതയുള്ള മാസമാണ്. അഞ്ച് വലിയ ഗ്രഹങ്ങൾ അവയുടെ സഞ്ചാരം മാറ്റും. ജൂൺ ഒന്നിന് ഗ്രഹങ്ങളുടെ അധിപൻ ചൊവ്വ മേട രാശിയിൽ പ്രവേശിക്കും

ജൂണിൽ ബുധൻ രണ്ട് തവണ രാശി മാറും. ജൂൺ 14 ന് മിഥുന രാശിയിലേക്കും ജൂൺ 29 ന് കർക്കടക രാശിയിലേക്കും ബുധൻ സംക്രമിക്കും. 

 

ജൂൺ 12 ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. ചന്ദ്രൻ 13 തവണ വിവിധ രാശികളിൽ സഞ്ചരിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂൺ 15 ന് മിഥുന രാശിയിൽ പ്രവേശിക്കും.

ജൂൺ 30 ന് കുംഭ രാശിയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കും.  ഈ മഹാസംയോഗം എല്ലാ രാശിക്കാരെയും ബാധിക്കും.  ഇതിലൂടെ ചിലർക്ക് നേട്ടവും ചിലർക്ക് നഷ്ടവും ഉണ്ടാകും.

അഞ്ച് രാശിക്കാർക്ക് ജൂൺ മാസം വളരെ സ്പെഷ്യൽ നേട്ടങ്ങൾ ഉണ്ടാകും. ഈ ഗ്രഹ സംക്രമണത്തിലൂടെ നേട്ടങ്ങൽ ലഭിക്കുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

 

മേടം (Aries): മേട രാശിക്കാർക്ക് ജൂൺ മാസം വളരെ അനുകൂലമായിരിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാകും, തൊഴിലവസരങ്ങൾ ഉണ്ടാകും, വിജയസാധ്യതകൾ ഉണ്ടാകും, ആത്മവിശ്വാസം വർദ്ധിക്കും.

ചിങ്ങം (Leo): ഈ കാലയളവിൽ ചിങ്ങം രാശിക്കാർക്കും വളരെയധികം ഗുണം ലഭിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. വരുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത, ബഹുമാനം, ആദരവ്, സ്ഥാനമാനങ്ങൾ എന്നിവയിൽ വർദ്ധനവിന് സാധ്യത, ആരോഗ്യത്തിലും പുരോഗതി

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ജൂൺ മാസം അനുകൂലമായിരിക്കും. സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും, വരുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും

ധനു (Sagittarius): ധനു രാശിക്കാർക്ക് ജൂൺ മാസം വളരെ പ്രത്യേകതയുള്ളതാണ്.  ഇവർക്ക് ഈ സമയം സാമ്പത്തിക നേട്ടത്തിനും വിജയത്തിനും ശക്തമായ സാധ്യതകൾ ഉണ്ടാകും. നിക്ഷേപകർക്ക് ലാഭം ഉണ്ടാകും. വർക്ക് ഏരിയയിൽ നിങ്ങൾക്ക് ഒരു വലിയ പ്രോജക്റ്റ് ലഭിച്ചേക്കാം. ബിസിനസ്സിലും ലാഭം ഉണ്ടാകും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും.

കന്നി (virgo): കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ഗുണം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമായേക്കാം, ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത, സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം, ഭൗതിക സുഖങ്ങൾ വർദ്ധിക്കും

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link