Mouni Roy Honeymoon Pic: സ്വിംസ്യൂട്ടണിഞ്ഞുള്ള ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് മൗനി റോയ്, വൈറല്‍ ചിത്രങ്ങള്‍ കാണാം
സോഷ്യൽ മീഡിയയിൽ സജീവമായ മൗനി റോയ് ഓരോ ദിവസവും തന്‍റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഹണിമൂൺ വേളയിൽ ഈ ദമ്പതികൾ വളരെ സന്തോഷത്തിലാണ്. ഇരുവരുടെയും നിരവധി റൊമാന്റിക് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞുമായി സല്ലപിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. എന്നാല്‍, ഇപ്പോള്‍ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങളുമായാണ് താരം എത്തിയിരിയ്ക്കുന്നത്.
ബോൾഡ് ബ്ലാക്ക് ബാക്ക്‌ലെസ് സ്വിംസ്യൂട്ടിൽ മൗനി റോയ് ഏറെ സുന്ദരിയായി കാണപ്പെടുന്നു. മൗനി റോയിയുടെ ഇൻഡോർ പൂൾ സെഷനിൽ നിന്നുള്ള ചിത്രങ്ങൾക്കും പുറത്തെ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലമുണ്ടായിരുന്നു. "If kisses were snowflakes I would send you a blizzard" അവര്‍ കുറിച്ചു...
ജനുവരി 27ന് ഗോവയില്‍ വച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു വിവാഹത്തോടനുബന്ധിച്ച് നടന്നത്.