Mouni Roy യ്ക്ക് വിവാഹമോ, താരത്തിന്റെ Dubai സന്ദർശനത്തിന്റെ രഹസ്യം ഇതാണോ?
മൗനി റോയ് കുറച്ചു കാലമായി ദുബായിൽ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട്. മാത്രമല്ല അവിടെനിന്നും മൗനി റോയ് തന്റെ ഫോട്ടോകൾ പങ്കിടുന്നുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കാമുകൻ സൂരജ് നമ്പ്യാറിനെ കാണാനാണ് മൗനി റോയ് ദുബായിലേക്ക് പോകുന്നത് എന്നാണ്.
കൊറോണ വൈറസ് സമയത്തുണ്ടായ ലോക്ക്ഡൗണിൽ മൗനി റോയി ദുബായിൽ ആയിരുന്നു സമയം ചെലവഴിച്ചത്.
മൗനി റോയ് വളരെക്കാലമായി സൂരജ് നമ്പ്യാർ എന്ന ബാങ്കറുമായി പ്രണയത്തിലാണ്. സൂരജ് നമ്പ്യാർ ദുബായിലാണ് താമസിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൂരജ് നമ്പ്യാറിനെ ഉടനെതന്നെ നടി വിവാഹം കഴിക്കുമെന്നാണ്.
വിവാഹവാർത്ത പുറത്തുവന്നതുമുതൽ ആരാധകർ സൂരജ് നമ്പ്യാറിനെയും (Suraj Nambiar) മൗനി റോയിയെയും (Mouni Ro)അഭിനന്ദിക്കുകയാണ്. എങ്കിലും ഇതിനെക്കുറിച്ച് മൗനി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
മൗനിയുടെ സ്റ്റൈൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞതാണ്.