Movie Release: 2021 ൽ South India ആകാംഷയോടെ കാത്തിരിക്കുന്ന Movie കൾ ഏതൊക്കെ?

Sun, 21 Feb 2021-5:37 pm,

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ(Major Sandeep Unnikrishnan) ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മേജർ. ജൂലൈ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി യുവതാരമായ അദിവി ശേഷ് ആണ് എത്തുക. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കെജിഎഫ് സിനിമയുടെ രണ്ടാം ഭാഗമായ കെജിഎഫ്: ചാപ്റ്റർ 2 ജൂലൈ 16 ന് തീയറ്ററുകളിലെത്തും . റോക്കി എന്ന കുപ്രസിദ്ധനായ ഗുണ്ടാ തലവന്റെ കഥയാണ് കെജിഎഫ് പറയുന്നത്. യാഷ് ആണ് സിനിമയിൽ നായകനായി എത്തുന്നത്. പ്രശാന്ത് നീൽ ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. 

പ്രഭാസിന്റെ (Prabhas) ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാം 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തും. പൂജ ഹെഡ്ജ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവി ക്രീയേഷൻസും ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

"അല വൈകുണ്ഠപുരമുലു" എന്ന ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്‌പ  ഓഗസ്റ്റ് 13ന് റിലീസ് ചെയ്യും. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ രശ്‌മിക  മന്ദനായാണ് (Rashmika Mandhana) നായികാ വേഷത്തിലെത്തുന്നത്. 

വിജയ് ദേവരക്കൊണ്ട (Vijay Deverakonda) നായകനായി എത്തുന്ന ലിഗർ 2021 സെപ്റ്റംബർ 9ന് റിലീസ് ചെയ്യും.  വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അനന്യ പാണ്ഡെയാണ് (Ananya Pandey) സിനിമയിലെ നായികയായി എത്തുന്നത്. കരൺ ജോഹറിന്റെ (Karan Johar)ധർമ്മ പ്രൊഡക്ഷൻസ് ചാർമി കൗറിനൊപ്പം നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുരി ജഗ്ഗാനാഥാണ്. 

 

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം  “രുധിരം രണം രൗദ്രം ” ("RRR") ഒക്ടോബർ 13-ന് തീയേറ്ററുകളിലെത്തും. SS Rajamouli തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന "RRR"-ൽ ജൂനിയർ എൻ.ടി.ആറും (NTR) രാം ചരണുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ് സിനിമയുടെ പ്രമേയം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link