Oscar 2021 അന്തിമപട്ടികിയിലേക്ക് നോമിനേറ്റ് ചെയ്ത ചിത്രങ്ങളിൽ ഇവ നിങ്ങൾക്ക് Netflix ൽ കാണാം
അന്തരിച്ച ബ്ലാക്ക് പാന്തർ താരം ചാഡ് വിക്ക് ബോസ്മാന്റെ അവസാന ചിത്രമാണ് മാ റെയ്നെയ്സ് ബ്ലാക്ക് ബോട്ടം. അഞ്ച് ഓസ്കാർ നോമിനേഷനാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത.
ബോളിവുഡ് പ്രിയങ്ക ചോപ്രയും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന ദി വൈറ്റ് ടൈഗർ മികച്ച് തിരക്കഥയക്കുള്ള നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്. അരവിന്ദ് അഡിഗയുടെ മികച്ച നോവലായ ദി വൈറ്റ് ടൈഗർ തന്നെയാണ് സിനിമയായി ചിത്രീകരിച്ചിരിക്കുന്നത്.
ആറ് നോമിനേഷനാണ് ദി ട്രയർ ഓഫ് ദി ചിക്കാഗോയ്ക്കുള്ളത്. മികച്ച ചിത്രം, മികച്ച സഹനടൻ, മികച്ച് തിരക്കഥ, മികച്ച് ഛായഗ്രഹണം, മികച്ച സംഗീതം, മികച്ച എഡിറ്റിങ് എന്നിവയ്ക്കാണ് അന്തമപട്ടികയിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഈ സിനിമയലും ചാഡ് വിക്ക് ബോസ്മാൻ പ്രധാന കഥാപാത്രമായി വേഷമണിയുന്നുണ്ട്. മികച്ച് സംഗീതത്തിനാണ് ചിത്രത്തെ ഈ ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.
പത്ത് നോമിനേഷനാണ് മാങ്കിനുള്ളത്. സിറ്റിസെൻ കെയ്ൻ എന്ന സിനമയുടെ തിരക്കഥ കൃത്തായ ഹെർമൻ ജെ മാങ്കിവക്സിനെ കുറച്ചുള്ള ജീവചരിത്രടിസ്ഥനത്തിലുള്ള സിനിമയാണ് മാങ്ക്. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടി, സംഗീതം, ശബ്ദം, ക്യാമറ, പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ് എന്നീ മേഖലയിലാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
മികച്ച സഹനടി, മേക്കപ്പ് എന്നിവയക്കാണ് ഹില്ലി ബില്ലി എലഗി അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
കുട്ടികളുടെ കേറ്റഗറിയിൽ മികച്ച ആനിമേഷൻ സിനിമയ്ക്കാണ് ഓവർ ദി മൂൺ അന്തമ പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മികച്ച് ഡോക്യുമെന്റിറി ചിത്രത്തിനായി തെരഞ്ഞെടുക്കപ്പെട്ടതാണ് സോഫി നഹില്ലിന്റെ എ ലവ് സോങ് ഫോർ ലറ്റാഷാ. 19 മിനിറ്റ് മാത്രമാണ് ഡോക്യുമെന്റ്റിയുടെ ദൈർഘ്യം
മികച്ച് ഡോക്യുമെന്ററിക്കാണ് ക്രിപ്പ് ക്രാമ്പ് എ ഡിസേബില്ലിറ്റി റെവല്യൂഷൻ അർഹരായിരിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഓബാമയും ഭാര്യ മിഷേൽ ഒബാമുയുമാണ് സിനിമ നിർമിച്ചിരിക്കുന്നത്.
മികച്ച് ഡോക്യുമീന്ററിക്ക് പരിഗണിച്ചിരിക്കുന്ന മറ്റൊരു ചിത്രമാണ് മൈ ഒക്ടോപോസ് ടീച്ചർ. ഇന്ത്യയിൽ നിന്നുള്ള പരിസ്ഥിതി ജേർണലിസ്റ്റായ സ്വാതി ത്യാഗരാജനാണ് ഡോക്യുമെന്ററിയുടെ അസോസിയേറ്റ് പ്രൊഡ്യൂസർ.