Sunscreen Myths: നിങ്ങൾ സൺസ്‌ക്രീൻ ഉപയോഗിക്കാറുണ്ടോ? സൺസ്‌ക്രീനെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ
സൺസ്ക്രീൻ മിഥ്യകൾ: സൺസ്‌ക്രീനിൻ്റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാം.എങ്കിലും സൺസ്ക്രീനിനെ കുറിച്ച് ചില മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം.
ഉയർന്ന SPF മികച്ചത്: സൺ പ്രൊട്ടക്ഷൻ ഫാക്ടർ എപ്പോഴും സൂര്യൻ്റെ കിരണങ്ങളിൽ എത്രത്തോളം സൺസ്‌ക്രീൻ തടയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത് എത്രനേരം നിലനിൽക്കും എന്നതിലല്ല
സൺസ്ക്രീൻ വിറ്റാമിൻ ഡിയെ ബാധിക്കും: യുവിബി ലൈറ്റിനെ സൺസ്ക്രീൻ തടയുന്നു എന്നല്ലാതെ സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കേണ്ട വൈറ്റമിൻ ഡിയെ ഒന്നും സൺസ്ക്രീൻ തടയുന്നില്ല
കാറിലെ വിൻഡോസ് സൂര്യതാപം തടയും: യുവിഎ രശ്മികളെ തടയാൻ കാറിലെ വിൻഡോകൾക്ക് സാധിക്കില്ല. കുറച്ച് അധികനേരം കാറിലിരുന്നാൽ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
സൺസ്ക്രീൻ വീട്ടിൽ ഉണ്ടാക്കാം: എല്ലാ സംവിധാനത്തോടെയും കമ്പനികളിലെ ലാബുകളിൽ തയാറാക്കിയ ഫോർമുലകൾ ഒരിക്കലും വീടുകളിൽ തയാറാക്കാൻ കഴിയില്ലെന്നാണ് വിദ്ധഗ്ധർ വ്യക്തമാക്കുന്നത്.
സൺസ്‌ക്രീൻ വാട്ടർപ്രൂഫാണ്: ജലത്തെ പ്രതിരോധിക്കുന്നതോ വിയർപ്പിനെ പ്രതിരോധിക്കുന്നതോ ആയ സൺസ്‌ക്രീനും സ്‌പോർട്‌സിനായി പരസ്യപ്പെടുത്തിയിരിക്കുന്ന സൺസ്‌ക്രീനും വാട്ടർപ്രൂഫ് ആയി തോന്നാം. എന്നാൽ, ഒരു സൺസ്ക്രീൻ ഉൽപ്പന്നവും പൂർണ്ണമായും വാട്ടർപ്രൂഫ് ആയിരിക്കില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുണ്ട ചർമ്മമുണ്ടെങ്കിൽ സൺസ്‌ക്രീൻ ആവശ്യമില്ല: ഇരുണ്ട ചർമ്മം മറ്റേതൊരു പോലെ സൂര്യാഘാതത്തിന് വിധേയമാണ്. isclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.