Samanthas New Post Reply To Naga Chaithanya: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വൈറലാകുന്ന സാമന്തയുടെ പോസ്റ്റ് നാ​ഗയ്ക്കുള്ള മറുപടിയോ?

Sat, 04 May 2024-12:29 pm,

ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്നും വിവാഹം ഉടനെയുണ്ടാകും എന്ന തരത്തിലും വാർത്തകൾ എത്തുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന തരത്തിൽ മാസങ്ങൾക്ക് മുമ്പ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഒന്നിച്ച് യാത്ര പോയതിന്റെ ചില ഫോട്ടോകളും പ്രചരിച്ചിരുന്നു. ഇതോടെ ആരാധകർ ഈ ബന്ധം ഏകദേശം ഉറപ്പിച്ച മട്ടിലാണ്. 

 

ഇതിനിടെയാണ് നടി സാമന്ത റൂത്ത് പ്രഭു തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലായി മാറുന്നത്. തൻ്റെ 37-ാം പിറന്നാൾ ആഘോഷിക്കാൻ ഏഥൻസിലെത്തിയ സാമന്ത ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച വാചകങ്ങളിലെ അർത്ഥം തേടി പോയ ആരാധകർ അത് നാ​ഗ ചൈതന്യയ്ക്കുള്ള മറുപടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

 

''Don't Ever Lose yo Taurus'' എന്നാണ് സാമന്ത ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയാക്കിയത്. ജാതകത്തിൽ സാമന്തയുടെ രാശി ഇടവം ആണ്. ഇടവ രാശിക്കാർക്ക് മനഃശക്തി, ഒരിക്കലും ഉപേക്ഷിക്കാത്ത സ്നേഹം, ആത്മവിശ്വാസം, മനസ്സിൽ വ്യതിചലിക്കാത്ത പ്രണയം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസങ്ങളിൽ സൂചിപ്പിക്കുന്നത്. 

 

അത് നഷ്ടപ്പെടുത്തരുതെന്ന് സാമന്ത പറയുന്നതിലൂടെ നാ​ഗ ചൈതന്യ ഇതെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. സമാന്തയുടെ ഈ ഉയർച്ചയ്ക്കും നിലനിൽപ്പിനും കാരണം അവരുടെ രാശിയുടെ സവിശേഷതയാണെന്നും പറയുന്നു. 

 

ഏപ്രിൽ 28 നായിരുന്നു സാമന്തയടെ ജന്മ​ദിനം. പിറന്നാൾ ആഘോഷിക്കുന്നതിനായി ഏഥൻസിലെത്തിയ സാമന്തയുടെ ചിത്രങ്ങളും ഫോട്ടോകളും എല്ലാം ഇൻസ്റ്റ​ഗ്രാമിൽ ശ്രദ്ധ നേടിയിരുന്നു. 2017ലായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 2021 ഓടെ ഇരുവരും പിരിഞ്ഞു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link