NASA`s Perseverance rover Mars ൽ പര്യവേക്ഷണം നടത്തും; ചൊവ്വയിൽ ജീവൻ ഉണ്ടോന്ന് പരിശോധിക്കും

Wed, 17 Feb 2021-6:48 pm,

നാസ ഏറെ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്ന ചൊവ്വ ദൗത്യമായ " Perseverance rover" ഫെബ്രുവരി വെള്ളിയാഴ്ചയോടെ ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ ഉപരിതലത്തിലെ പണ്ട് കാലം തൊട്ട് നിലനിൽക്കുന്ന ഡെൽറ്റയായ ജെസെറോ ക്രെറ്ററിലാണ് Perseverance rover ലാൻഡ് ചെയ്യുന്നത്. ചൊവ്വയിൽ ജീവന്റെ അംശമുണ്ടോന്ന് പരിശോധിക്കുകയെന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്‌ഷ്യം.

 Perseverance rover സുരക്ഷിതമായി മാർസിൽ ലാൻഡ് ചെയ്യുന്നത്തിന്റെ പ്രതീകാത്മക ചിത്രമാണിത്. പ്രവേശനം, ഇറക്കം, ലാൻഡിംഗ് (Entry, Descent, and Landing (EDL) ) എന്ന പ്രോസസ്സ്  സ്പേസ്ക്രാഫ്റ്റ് മാർസിന്റെ അന്തരീക്ഷത്തിന്റെ മുകളിൽ എത്തിയ ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ.

 

Perseverance rover ന്റെ ഹീറ്റ് ഷീൽഡ് ആണ് ചൊവ്വയെ ഫേസ് ചെയ്യുന്നത് ശേഷം പതിയെ അന്തരീക്ഷത്തിലേക്ക് ഇറങ്ങാൻ ആരംഭിക്കും. എന്നിരുന്നാലും മാർസിൽ ലാൻഡ് ചെയ്യണമെങ്കിൽ പിന്നെയും കടമ്പകൾ ഏറെയുണ്ട്.

ഇത്  Mars 2020 spacecraft വഹിക്കുന്ന Perseverance rover ചൊവ്വയോട് അടുക്കുന്നതിന്റെ ചിത്രമാണ്. സൗത്ത് കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് Perseverance rover നിർമ്മിച്ചതും നിയന്ത്രിക്കുന്നതും.

മാർസ് 2020 Perseverance rover ജെസെറോ ക്രെറ്ററിലെ ഗർത്തത്തിലൂടെ സഞ്ചരിച്ച് പണ്ട് വാസയോഗ്യമായിരുന്നേക്കാവുന്ന നിരവധി പുരാതന പരിതസ്ഥിതികളെക്കുറിച്ച് അന്വേഷിക്കും. ആ  പ്രദേശത്തിന്റെ പ്രതീകാത്മക ചിത്രമാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link