Premalu 2: പൊട്ടിച്ചിരിപ്പിക്കാൻ `പ്രേമലു 2` എത്തുന്നു! റിലീസ് വിവരങ്ങൾ ലീക്കായി

Sun, 01 Sep 2024-1:40 pm,

റൊമാന്റിക് കോമഡി വിഭാഗത്തിലെത്തിയ പ്രേമലു തിയേറ്ററുകളില്‍ വന്‍ നേട്ടം കൊയ്തിരുന്നു. വെറും 9 കോടി രൂപ മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആഗോളതലത്തില്‍ 140 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്. 

 

പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതാ പ്രേമലു 2ന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. 

 

2025 ജനുവരിയിൽ യുകെയിലെ വിവിധയിടങ്ങളിൽ പ്രേമലു 2ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വർഷം ഓണക്കാലത്ത് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ആദ്യ ചിത്രത്തിന്റെ ഭാ​ഗമായിരുന്ന അതേ അണിയറപ്രവർത്തകരെ ഉൾപ്പെടുത്തി ഭാവന സ്റ്റുഡിയോ ചിത്രം നിർമ്മിക്കും.

 

സച്ചിന്‍ (നസ്ലെന്‍), റീനു (മമിത), അമല്‍ ഡേവിസ് (സംഗീത് പ്രതാപ്), ആദി (ശ്യാം മോഹന്‍), തോമസ് (മാത്യു), കാര്‍ത്തിക (അഖില ഭാര്‍ഗവന്‍) എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രേമലുവിലെ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നത്. ഇവര്‍ തന്നെ പ്രേമലു 2ലും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

 

പ്രേമലു 2 കൂടുതൽ ന‍ർമ്മവും ഊർജവും നിറഞ്ഞ ചിത്രമായിരിക്കുമെന്ന് സംവിധായകൻ ​ഗിരീഷ് എ.ഡി അടുത്തിടെ പറഞ്ഞിരുന്നു. 

 

പ്രേമലുവിന്റെ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് സൂചന. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link