Hair Care Tips: കെമിക്കൽ ഷാംപൂകൾ ഉപയോഗിച്ച് പണി വാങ്ങല്ലേ... കേശസംരക്ഷണത്തിന് ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ
കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും ഗുണകരമാണ്. ഇവ തലയോട്ടി നന്നായി വൃത്തിയാക്കുകയും മുടിക്ക് തിളക്കവും മിനുസവും നല്‍കുകയും ചെയ്യുന്നു.
സോപ്പ് നട്ട്‌സിൻ്റെ പൊടി വെളളത്തില്‍ കലര്‍ത്തി തലയോട്ടിയിൽ പുരട്ടാം. ഇവ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങളാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടി കുറച്ച് കഴിഞ്ഞ് കഴുകി കളയാം.
ഏറ്റവും മികച്ച പ്രകൃതി ദത്ത ഷാംപൂവാണ് ചെമ്പരത്തി താളി. ചെമ്പരത്തി പൂവും ഇലയും അരച്ച് തലയില്‍ പുരട്ടുന്നതിലൂടെ മുടി മിനുസവും വൃത്തിയുള്ളതുമാകുന്നു.
ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ഉലുവ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടില്‍ പുരട്ടാം. ഇത് താരന്‍ അകറ്റാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
തൈര് പ്രകൃതിദത്ത കണ്ടീഷണറായും ക്ലെന്‍സറായും പ്രവര്‍ത്തിക്കുന്നു. നാരങ്ങ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കുന്നു. ഇവ രണ്ടും പ്രകൃതിദത്ത ഷാംപൂവായി ഉപയോഗിക്കാവുന്നതാണ്.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)