Calcium Rich Foods: എല്ലുകൾക്ക് ബലം കുറവാണോ? കാത്സ്യത്തിന്റെ കുറവ് പരിഹരിക്കും ഈ ഭക്ഷണങ്ങൾ!
കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, സി, മഗ്നീഷ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
100 ഗ്രാം സോയാബീൻസിൽ നിന്നും 27ശതമാനത്തോളം കാത്സ്യത്തിൻറെ പോഷണം ലഭിക്കുന്നു.
കാത്സ്യത്തിന്റെ മികച്ചൊരു ഉറവിടമാണ് ചീര. കൂടാതെ വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.
കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു വിത്താണ് എള്ള്. മഗ്നീഷ്യം, അയൺ തുടങ്ങിയവയും അടങ്ങിയ പോഷകസമ്പന്നമായ എള്ള് ആരോഗ്യത്തിന് ഏറേ നല്ലതാണ്.
വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)