Navpancham Rajyoga: ശുക്ര-ശനി യുതി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!

Tue, 02 May 2023-8:08 am,

ഇത്തവണ മെയിൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിനിടെയിൽ ഗ്രഹസഖ്യവും രൂപപ്പെടുന്നുണ്ട്. അതിലൊന്നാണ് നവപഞ്ചമ രാജയോഗം. ഇത് മെയ് 6 നാണ് രൂപപ്പെടാൻ പോകുന്നത്. ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും നിൽക്കുന്ന സാഹചര്യത്തിലാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. ഈ രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിൽ നിന്നും അനുകൂലമായ നേട്ടങ്ങളാണ് കൊണ്ടുവരുന്നത്.  ചില പ്രത്യേക രാശിക്കാർക്ക് ഇത് ശുഭഫലം നൽകും, അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): നവപഞ്ചമ രാജയോഗം മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഇവർക്ക് ധനലാഭവും വിദേശയാത്രയ്ക്കുള്ള സാധ്യതയും ഉണ്ടാകും. കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിക്കും. പഴയ നിക്ഷേപങ്ങളും ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാക്കാൻ കഴിയും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ഈ സമയം വർദ്ധിക്കും. മാനസിക പിരിമുറുക്കം മാറും. ആരോഗ്യം മെച്ചപ്പെടും.

ഇടവം (Taurus): നവപഞ്ചമ രാജയോഗം ഇടവം രാശിക്കാർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം വന്നുചേരും അല്ലെങ്കിൽ കിട്ടാനുള്ള പണം കിട്ടും. തൊഴിൽ രഹിതരായ ആളുകൾക്ക് ജോലി ലഭിക്കും.എല്ലാവരും നിങ്ങളെ പ്രശംസിക്കുന്ന തരത്തിൽ നിങ്ങളുടെ സംസാരം ആകർഷകമാകും. സിനിമ, കല, മാധ്യമം തുടങ്ങി  ക്രിയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം മികച്ചതായിരിക്കും. വിദ്യാർത്ഥി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും.

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് നവപഞ്ചമ രാജയോഗത്തിൽ നിന്നും ശുഭ ഫലങ്ങൾ ലഭിക്കും. ശനി നിങ്ങളുടെ ജാതകത്തിൽ ഭാഗ്യത്തിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് പൂർണ്ണ പിന്തുണ നൽകും. ഇതോടൊപ്പം വിദ്യാർത്ഥികൾക്കും ഇത് നല്ല സമയമാണ്.  ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ ബന്ധങ്ങൾ നിങ്ങൾക്ക് നല്ല നേട്ടങ്ങൾ നൽകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link