Guru Chandra Yuti 2023: 12 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നവപഞ്ചമ രാജയോഗത്തിലൂടെ ലഭിക്കും ബമ്പർ ലോട്ടറി!
ജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് 12 വർഷത്തിന് ശേഷം നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു. ഇത് പല രാശിക്കാർക്കും വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് ചില രാശിക്കാരായ ആളുകൾക്ക് പുരോഗതി ലഭിക്കുകായും സാമ്പത്തിക സ്ഥിതി ശക്തമാകുകയും ചെയ്യും.
മേടം (Aries): ജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും ചേർന്ന് നവപഞ്ചമ രാജയോഗം സ്ടിഷ്ടിക്കും. ഈ സമയം മേടരാശിക്കാർക്ക് വളരെ അനുകൂലവും ഫലദായകവുമായിരിക്കും. ഈ കാലയളവിൽ പെട്ടെന്നുള്ള ധനലാഭത്തിന്റെ സൂചനകളുണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ഇക്കാലയളവിൽ ഉന്നത പദവി ലഭിക്കും. അതേസമയം ജോലിയുള്ളവർക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. കോടതി കേസ് നിങ്ങൾക്ക് അനുകൂലമാകും.
കന്നി (Virgo): വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇവർക്ക് എന്തെങ്കിലും കാര്യത്തിൽ നിക്ഷേപിക്കുന്നതിനും ഈ സമയം അനുകൂലമായിരിക്കും. വിവാഹ ജീവിതത്തിനും ഈ സമയം അനുയോജ്യമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല ഏകോപനം ഉണ്ടാകും. പങ്കാളിയുടെ പൂർണ പിന്തുണ ലഭിക്കും. വ്യാപാരികൾക്ക് നല്ല ലാഭം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഹരി വിപണിയിൽ ലാഭത്തിന് സാധ്യത.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം നവപഞ്ചമ രാജയോഗം മിഥുന രാശിക്കാർക്ക് സാമ്പത്തികമായി അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും ആ ജോലിയിൽ നിങ്ങൾ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും സമ്പൂർണ വിജയം ലഭിക്കും. ഈ സമയത്ത് പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ലാഭം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)