Navapanchama Rajayoga: ശുക്രനും വ്യാഴവും ചേർന്ന് നവപഞ്ചമ യോഗം; ഇന്നുമുതൽ ഇവർ പൊളിക്കും!

Fri, 20 Dec 2024-12:51 pm,

ജ്യോതിഷമനുസരിച്ച് രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ നല്ലകാലങ്ങൾ തുടങ്ങും. പല ഗ്രഹങ്ങളും രാശി മാറുന്നതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംഗമിക്കുകയും അതിലൂടെ മംഗള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഡിസംബര്‍ 20 ആയ ഇന്ന് നവഗ്രഹങ്ങളില്‍ പ്രധാനികളായ ശുക്രനും വ്യാഴവും ചേര്‍ന്ന് ഒരു നവപഞ്ചമ രാജയോഗത്തിന് രൂപം നല്‍കും.

 

രണ്ട് ഗ്രഹങ്ങളില്‍ ഒന്ന് മറ്റൊന്നിനോട് ഒമ്പതും അഞ്ചും ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്.  അതുകൊണ്ടുതന്നെയാണ് ഈ യോഗത്തെ നവപഞ്ചമ യോഗം എന്ന് വിളിക്കുന്നതും. നിലവില്‍ ശുക്രനും വ്യാഴവും 120 ഡിഗ്രി കോണളവില്‍ നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.

ഈ യോഗം ജാതകർക്ക് അറിവും ഭാഗ്യവും സമൃദ്ധിയും സമ്പത്തും ധാര്‍മ്മിക അഭിവൃദ്ധിയും നല്‍കും. ഏതെല്ലാം രാശികള്‍ക്കാണ് നവപഞ്ചമ രാജയോഗത്തിലൂടെ ഇന്ന് മുതല്‍ നല്ലകാലം വരുന്നതെന്ന് നോക്കാം...

 

ഇടവം (Taurus): ഇടവ രാശിയില്‍ ജനിച്ചവർക്ക് നവപഞ്ചമ യോഗം വളരെയധികം നേട്ടങ്ങൾ നൽകും. വരും ദിവസങ്ങളില്‍ ഇവർക്ക് ജോലിയിലും ബിസിനസിലുമെല്ലാം നേട്ടവും ഉയര്‍ച്ചയും ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി, വരുമാനത്തില്‍ അവിചാരിത വര്‍ദ്ധനവ്, പുതിയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം

മീനം (Pisces): ഇവർക്കും നവപഞ്ചമ രാജയോഗം അടിപൊളി നേട്ടങ്ങൾ നൽകും.  ഈ യോഗത്തിലൂടെ ഇവരുടെ സുവർണ്ണ സമയം തുടങ്ങും,  പുതിയ പ്രോപ്പര്‍ട്ടി വാങ്ങാനോ മറ്റ് നിക്ഷേപങ്ങള്‍ നടത്താനോ ഇടയുണ്ട്. ഏറെക്കാലമായി മനസ്സിനെ അലട്ടിയിരുന്ന പ്രശ്‌നങ്ങളില്‍ നിന്നും മോചനം, ആകസ്മികമായി വരുമാനത്തില്‍ വലിയ മാറ്റം ഉണ്ടാകും. ജോലി അന്വേഷിക്കുന്ന മീനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കും

ചിങ്ങം (Leo): നവപഞ്ചമ രാജയോഗത്തിലൂടെ ഈ രാശിക്കാരും മിന്നിത്തിളങ്ങും.  ഈ സമയം ഇവർക്ക് ധനനേട്ടം, വിജയം, സർക്കാർ ജോലി, കരിയറില്‍ പുരോഗതി, വരുമാന മാര്‍ഗ്ഗങ്ങള്‍ വർധിക്കും, ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും, ബിസിനസിൽ അപ്രതീക്ഷിത വളർച്ച എന്നിവയുണ്ടാകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link