Navya Nair: അഡാർ ലുക്കിൽ ഞെട്ടിച്ച് നവ്യ നായർ; എന്തൊരു ചേഞ്ച് എന്ന് ആരാധകർ

Wed, 16 Aug 2023-7:39 pm,

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയുമെല്ലാം മലയാളികളുടെ മനസിൽ ഇടംപിടിച്ച നവ്യ മികച്ച നർത്തകിയുമാണ്. 

ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടി. 

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഇഷ്ടം' എന്ന സിനിമയിൽ അഭിനയിക്കുന്നത്. 

2010 ജനുവരി 21ന് സന്തോഷ് എൻ മേനോനുമായുള്ള വിവാഹം കഴിഞ്ഞു. 

വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. 

കൊച്ചിയിൽ നവ്യയ്ക്ക് നൃത്തവിദ്യാലയമുണ്ട്. മാതംഗി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്‌സ് എന്നാണ് വിദ്യാലയത്തിന്റെ പേര്.

'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ഇപ്പോൾ അഭിനയത്തിനൊപ്പം നൃത്തപരിപാടികളൊക്കെയായി തിരക്കിലാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link