Nayanthara Chakravarthy: ഹോട്ട് ലുക്കിൽ നയൻതാര ചക്രവർത്തി, ചിത്രങ്ങൾ വൈറൽ
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളിൽ ബാലതാരമായി മലയാളികൾക്ക് സുപരിചിതയായ താരമാണ് നയൻതാര ചക്രവർത്തി. 2006-ൽ പുറത്തിറങ്ങിയ കിലുക്കം കിലുക്കിലുക്കം എന്ന സിനിമയിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നയൻതാര.
പിന്നീട് ഒട്ടനവധി സിനിമകളിൽ നയൻതാര ബാലതാരമായി അഭിനയിച്ചു. ചില സിനിമകളിലെ പ്രകടനം നമ്മുക്ക് മറക്കാൻ പറ്റുകയില്ല. ജയസൂര്യ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ നയൻതാര അവതരിപ്പിച്ച അമലയെ നമ്മുക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ബാലതാരമായി അഭിനയിച്ച് ആ സിനിമയിൽ കൈയടി നേടിയിരുന്നു നയൻതാര.
ഇപ്പോൾ സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ലുക്കിലേക്ക് നയൻതാര മാറിയിരിക്കുകയാണ്. നയൻതാരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചുവപ്പ് പാർട്ടി വെയറിൽ ഹോട്ട് ലുക്കിലാണ് ഈ തവണ നയൻതാര ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. റെയിൻബോ മീഡിയയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സൗചികയാണ് കോസ്റ്റിയും, അശ്വതി വിപുലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.