Nazriya Nazim: `ഉമ്മ എന്നെ കൊല്ലു`മെന്ന് നസ്രിയ; ഇത് ട്രാൻസ് ലുക്കെന്ന് ആരാധകർ

Thu, 15 Aug 2024-8:48 pm,

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.

 

താരത്തിന്റെ പുതിയ ചിത്രങ്ങളും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

തന്റെ മുടി വെട്ടിയതിന്‌റെ ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. 

 

ഉമ്മ എന്നെ കൊല്ലും എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. ഹെയർ കട്ട് ചെയ്ത ആളെയും നസ്രിയ മെൻഷൻ ചെയ്തിട്ടുണ്ട്. 

 

ട്രാൻസ് എന്ന സിനിമയിലെ ലുക്ക് ആണിപ്പോൾ എന്നാണ് ആരാധകരുടെ കമന്റ്. അപർണ ബാലമുരളി, കല്യാണി പ്രിയദർശൻ, വിനയ് ഫോർട്ട് തുടങ്ങിയ സെലിബ്രിറ്റികളും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. 

 

നാനിക്കൊപ്പം അഭിനയിച്ച ആണ്ടെ സുന്ദരാനികി ആണ് നസ്രിയയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രമായിരുന്നു ഇത്. 

 

ബേസിലിനൊപ്പമുള്ള സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link