Neechbhang Rajyoga: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം; ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ ധനാഭിവൃദ്ധിയും

Mon, 20 Mar 2023-6:46 am,

Neechbhang Rajayoga: ഈ യോഗം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും 4 രാശിക്കാർക്ക് സ്പെഷ്യൽ ഗുണങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭവും പുരോഗതിയും ഉണ്ടാകും. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

ഇടവം (Taurus): നീചഭംഗ രാജയോഗം ഇടവ രാശിക്കാർക്ക് വളരെ നല്ല ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറി സ്ഥിതി ശക്തമാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. പ്രമോഷൻ ലഭിക്കും.

മിഥുനം (Gemini): ബുധന്റെ സംക്രമം മൂലം ഉണ്ടാകുന്ന നീചഭംഗ രാജയോഗം മിഥുനം രാശിക്കാർക്കും ഗുണം ചെയ്യും. ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ നേട്ടമുണ്ടാകും. ജോലിയുള്ളവർക്ക് പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ഇവരുടെ ഏത് ആഗ്രഹവും ഈ സമയം നിറവേറ്റാം. ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത. 

കന്നി (Virgo): നീചഭംഗം രാജയോഗം കന്നിരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം ഈ രാശിയിൽ ഹൻസ് രാജ യോഗവും രൂപീകരിക്കും.   ഇതിലൂടെ ഈ രാശിക്കാർക്ക് ഇരട്ടി പ്രയോജനമുണ്ടാകും. ധനലാഭം ഉണ്ടാകും, ബഹുമാനം വർധിക്കും, പ്രത്യേകിച്ചും എഴുത്ത്, സംസാരം, കലാപരമായ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്.

 

ധനു (Sagittarius): നീചഭംഗ രാജയോഗം ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. വസ്തുവിൽ നിന്ന് ലാഭം നേടാൻ സാധ്യത.  പുതിയ വാഹനമോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാം. ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങൾ നീങ്ങും. എതിരാളി തോൽക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link