Shani Nakshatra Parivartan 2023: രാഹുവിന്റെ നക്ഷത്രത്തിൽ ശനി; ഈ രാശിക്കാർ സൂക്ഷിക്കുക!
ശനി-രാഹു സംയോഗം എല്ലാ രാശികളിൽ പെട്ടവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒക്‌ടോബർ 17 വരെ ശനി ശതഭിഷ നക്ഷത്രത്തിന്റെ ഒന്നാം ഘട്ടത്തിലാണ്. ഈ ദശയുടെ അധിപൻ വ്യാഴമാണ്. ശനിയുടെ ഈ നക്ഷത്ര സംക്രമം ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നൽകും. 2023 ഒക്‌ടോബർ വരെ ഏതൊക്കെ രാശിക്കാരാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം...
കർക്കടകം (Cancer): ശതഭിഷ നക്ഷത്രത്തിൽ ശനി സംക്രമിക്കുന്നത് കർക്കടക രാശിക്കാർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ രാശിയിൽ കണ്ടക ശനിയും നടക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഇവർ ആരോഗ്യം ശ്രദ്ധിക്കണം. ചെലവുകൾ വർധിക്കും. ജോലിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം. ശത്രുക്കളും ഈ സമയം തലപൊക്കിയേക്കും.
കന്നി (Virgo): ശനിയുടെ നക്ഷത്ര മാറ്റം കന്നിരാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ നൽകും. അതുകൊണ്ടുതന്നെ ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കണ്ടറിഞ്ഞു ചെയ്യുക. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ലഭിക്കാത്തതിനാൽ അസന്തുഷ്ടി ഉണ്ടാകും. ലോൺ എടുക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക അല്ലാത്തപക്ഷം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
വൃശ്ചികം (Scorpio): ശനിയുടെ നക്ഷത്ര മാറ്റം സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. അമിതാവേശം വർധിക്കും. ബന്ധങ്ങളിൽ ഐക്യം നിലനിർത്തുക, ബഹുമാനം നഷ്ടപ്പെടാം.
കുംഭം (Aquarius): കുംഭ രാശിയുടെ അധിപനായ ശനി 30 വർഷത്തിനു ശേഷം ഈ രാശിയിലൂടെ സഞ്ചരിക്കുകയാണ്. അതുകൊണ്ടുതന്നെ ശനി രാഹുവിന്റെ നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത് നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കും. വീട്ടിനുള്ളിലെ വൈദ്യുതോപകരണങ്ങൾ കേടാകും. ശരിയായി വന്നിരുന്ന ജോലി പോലും പാഴായിപ്പോകും.
മീനം (Pisces): മീനം രാശിയിൽ ഏഴര ശനി നടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശനി രാഹുവിന്റെ നക്ഷത്രത്തിൽ പ്രവേശിച്ചതിലൂടെ ഒക്ടോബർ വരെ ഇവർക്ക് അനാവശ്യ ചെലവുകൾ വന്നേക്കാം. ചില സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അപകടങ്ങൾ, രോഗങ്ങൾ എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)