Health Tips: ഈ ഭക്ഷണങ്ങൾക്കൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക
തേനും നെയ്യും മിക്സ് ചെയ്യുമ്പോൾ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ശരീരത്തിലുണ്ടാകുകയും ശ്വാസതടസ്സം, ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാകുകയും ചെയ്യും.
മത്സ്യത്തിനൊപ്പം തേൻ കഴിക്കുന്നത് ശരീരത്തിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
വെള്ളരിക്കയും തേനും ചേർത്ത് കഴിക്കുമ്പോൾ ചിലർക്ക് ചർമ്മപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടായേക്കാം.
മാമ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ തേൻ ചേർത്ത് കഴിക്കാതെയിരിക്കുക. ഇത് പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിക്കാൻ കാരണമാകും.
തേൻ തിളച്ച വെള്ളത്തിനൊപ്പം കഴിക്കുന്നത് നല്ലതല്ല. തേൻ 60 ഡിഗ്രീ സെൽഷ്യസിന് മുകളിൽ ചൂടാക്കുന്നത് ആരോഗ്യത്തിന് ദോഷമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)