നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു...
കഴിഞ്ഞ വർഷം പാർലമെന്റിൽ സർക്കാർ വേതന കോഡ് (Wage Code) പാസാക്കിയിരുന്നു. ഇത് അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കും. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളത്തെ ഇത് ബാധിക്കും.
പുതിയ ചട്ടമനുസരിച്ച്, ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, പിഎഫ് മുതലായ എല്ലാ അലവൻസുകളും മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന് The Economic Times റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത്, കമ്പനികൾ 2021 ഏപ്രിൽ മുതൽ മൊത്തം ശമ്പളത്തിൽ 50% അല്ലെങ്കിൽ അതിൽ കൂടുതൽ അടിസ്ഥാന ശമ്പളം സൂക്ഷിക്കണം. ഈ പുതിയ വേതന നിയമത്തിന് ശേഷം ശമ്പള ഘടനയിൽ വലിയ മാറ്റമുണ്ടാകും. ഈ പുതിയ നിയമത്തിൽ ചില ഗുണങ്ങളും അതുപോലെ ദോഷങ്ങളുമുണ്ട്.
ഈ പുതിയ വേതന നിയമത്തിന്റെ (Wage Rule) പ്രയോജനം എന്തായിരിക്കുമെന്ന് വിരമിച്ചതിനുശേഷം മാത്രമേ ഇത് അറിയാൻ കഴിയൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാരണം പുതിയ നിയമപ്രകാരം ഗ്രാറ്റുവിറ്റിയുടെ തുക വർദ്ധിക്കും. കാരണം ഗ്രാറ്റുവിറ്റി അടിസ്ഥാന ശമ്പളത്തിനനുസരിച്ച് കണക്കാക്കുന്നു, അതുകൊണ്ടുതന്നെ അടിസ്ഥാന ശമ്പള വർദ്ധനവ് ഗ്രാറ്റുവിറ്റിയും വർദ്ധിപ്പിക്കും. ഗ്രാറ്റുവിറ്റി കൂടാതെ, കമ്പനിയുടെയും ജീവനക്കാരുടെയും പിഎഫ് സംഭാവനയും വർദ്ധിക്കും. ഇത് ദീർഘകാലത്തേക്ക് ജീവനക്കാരുടെ സമ്പാദ്യം വർദ്ധിപ്പിക്കും.
പുതിയ ശമ്പള സ്കെയിൽ നിയമമനുസരിച്ച് നിങ്ങളുടെ In hand Salary കുറയും. ഇതുമൂലം ഏറ്റവും വലിയ പ്രശ്നം വരുന്നത് ഉയർന്ന ശമ്പളമുള്ള ഉദ്യോഗസ്ഥർക്ക് ആയിരിക്കും. അവരുടെ അലവൻസുകൾ ശമ്പളത്തിന്റെ 70-80 ശതമാനമായിരിക്കും. ഇത് കമ്പനികൾക്ക് അധിക ബാധ്യത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഗ്രാറ്റുവിറ്റിയും പിഎഫ് സംഭാവനയും മുമ്പത്തേക്കാൾ വർദ്ധിക്കും.
Also read: വരുന്നു... ഈ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ, 2021 ൽ ലോഞ്ച് ചെയ്യും