Biggest Sporting Leagues: NFL മുതല്‍ IPL വരെ, ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ലീഗുകള്‍ ഇവയാണ്
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ)
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ലീഗ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് (Indian Premier League - IPL). ICC അംഗീകരിച്ചതും BCCIയ്ക്ക് കീഴിൽ നടക്കുന്നതുമായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യയില്‍നിന്നുള്ള താരങ്ങളെക്കൂടാതെ വിദേശ താരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗില്‍ പങ്കെടുക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മാധ്യമ അവകാശങ്ങൾ സംബന്ധിച്ച ലേലങ്ങള്‍ ഏവരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. ബിഡ്ഡുകൾ ഇതിനകം 43,255 കോടി രൂപ കവിഞ്ഞു. നാഷണൽ ഫുട്ബോൾ ലീഗിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക ലീഗായി ഐപിഎല്‍ മാറുകയാണ്. ഒരു ഐപിഎൽ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിനായി ഏറ്റവും കൂടുതൽ ലേലത്തിൽ വാങ്ങുന്നയാൾ 100 കോടിയിലധികം രൂപ നൽകും. ലേലം ഇതുവരെ അവസാനിച്ചിട്ടില്ല.
ദേശീയ ഫുട്ബോൾ ലീഗ്
നാഷണൽ ഫുട്ബോൾ ലീഗ് (NFL) 13 ബില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് ലീഗാണ്. ഡാളസ് കൗബോയ്‌സ് പോലുള്ള ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസി ഉൾപ്പെടെ ലോകത്തെ ഏറ്റവും സമ്പന്നമായ 50 ഫ്രാഞ്ചൈസികളിൽ 29 എണ്ണവും NFL ലീഗിലുണ്ട്.
ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ (NBA)
നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ (എൻബിഎ) (National Basketball Association (NBA) ടിവി ബ്രോഡ്‌കാസ്റ്ററുകളുള്ള പട്ടികയിലെ മൂന്നാമത്തെ വലിയ
മേജർ ലീഗ് ബേസ്ബോൾ
മേജർ ലീഗ് ബേസ്ബോൾ (Major League Baseball - MLB) ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായിക ലീഗാണ്, ഏകദേശം 10 ബില്യൺ ഡോളർ വാർഷിക വരുമാനം, അതായത് ഓരോ ടീമിന്‍റെയും ലാഭം $300 മില്യണിലധികം...!!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL)
5.3 ബില്യൺ ഡോളർ വരുമാനമുള്ള ഫുട്ബോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ അഞ്ചാമത്തെ വലിയ കായിക ലീഗാണ്. ലോകത്തിലെ ഏറ്റവും വാശിയേറിയ ലീഗ് മത്സരമായാണ് ഇതിനെ കണക്കാക്കുന്നത്.