Employment News: NHM Maharashtra Recruitment 2021, നിരവധി ഒഴിവുകള്‍, അറിയാം പ്രായപരിധിയും മറ്റ് നിബന്ധനകളും

Tue, 23 Feb 2021-11:15 pm,

നാഷണൽ ഹെൽത്ത് മിഷൻ (NHM) മഹാരാഷ്ട്ര,  (National Health Mission Maharashtra) വിവിധ  തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള  വിജ്ഞാപനം പുറപ്പെടുവിച്ചു.  NHM മഹാരാഷ്ട്രയില്‍  മൊത്തം 72 ഒഴിവുകളാണ് ഉള്ളത്.

റിപ്പോർട്ട് അനുസരിച്ച് സ്റ്റാഫ് നഴ്സ്, മെഡിക്കൽ ഓഫീസർ, റേഡിയോളജിസ്റ്റ്, കൗൺസിലർ, പാരാ മെഡിക്കൽ വർക്കർ, കോൾഡ് ചെയിൻ ടെക്നീഷ്യൻ, ഓർത്തോപെഡിക്, ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്തെറ്റിക്, എസ്ടിഎൽഎസ്, ബ്ലോക്ക് ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്. 

 

ഓൺലൈൻ അപേക്ഷാ സമര്‍പ്പിക്കുന്നതിനുള്ള പ്രക്രിയ 2021 ഫെബ്രുവരി 18 മുതൽ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി  2021 ഫെബ്രുവരി 26 ആണ്

കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷകർ  ഇനിപ്പറയുന്ന വെബ്സൈറ്റ് സന്ദർശിച്ചാല്‍ മതിയാകും.   www.mahaarogya.gov.in. താത്പര്യമുള്ളവർക്ക് https://arogya.maharashtra.gov.in/  എന്ന  വെബ്‌സൈറ്റിലൂടെയും അപേക്ഷ സമര്‍പ്പിക്കാം

 പ്രായപരിധി (Age Limit) 

38 വയസ്സ് വരെ യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്‌സി / എസ്ടി വിഭാഗങ്ങളിൽ‌പ്പെട്ടവർക്ക് 5 വയസ്സ് വരെ ഇളവ് ലഭിക്കും, ഒ‌ബി‌സി വിഭാഗങ്ങളിൽ‌പ്പെട്ടവർക്ക് 3 വർഷം വരെ ഇളവ് ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link