Nimisha Sajayan: വിദൂരതയിലേയ്ക്ക് നോട്ടമെറിഞ്ഞ് നിമിഷ; ചിത്രങ്ങൾ കാണാം

Sat, 01 Apr 2023-5:38 pm,

കലാകായിക രംഗത്ത് ചെറുപ്പം മുതൽ തന്നെ സജീവമായിരുന്നു നിമിഷ. 

പഠിക്കുന്ന കാലത്ത് മാർഷ്യൽ ആർട്സിൽ ഉൾപ്പെടെ നിമിഷ അഭ്യസിച്ചിരുന്നു. 

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തായ്കൊണ്ടോയിൽ നിമിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. 

മുംബൈയിലെ അംബർനാഥിൽ ജനിച്ചു വളർന്ന നിമിഷ തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടെയാണ് ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നത്. അവിടെ നിന്നാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ നിമിഷയ്ക്ക് അവസരം ലഭിച്ചത്. 

വളരെ കുറഞ്ഞ സമയം കൊണ്ടാണ് മലയാള സിനിമയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി നിമിഷ മാറിയത്. 

മേക്കപ്പ് ഇടാതെ സിനിമയിൽ അഭിനയിക്കുന്ന നടി എന്നാണ് നിമിഷ പൊതുവെ അറിയപ്പെടുന്നത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link