Nivin Pauly: ഇത് നിവിനുള്ള ഓണസമ്മാനം; വമ്പൻ പൂക്കളമൊരുക്കി ആരാധകർ

Wed, 23 Aug 2023-7:44 pm,

നിവിന്റെ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് ആരാധകർ നിവിനായി ഓണസമ്മാനം ഒരുക്കിയത്.

50 അടി നീളവും 25 അടി വീതിയിലും നിവിന്റെ ചിത്രം ഒരുക്കിയുള്ള വമ്പൻ പൂക്കളമാണ് ആരാധകർ തയാറാക്കിയത്.

ഈ പൂക്കളം കാണാൻ എത്തിയതിന്റെ ചിത്രങ്ങൾ നിവിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

രാമചന്ദ്ര ബോസ് & കോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രം.

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link